തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ നിയമസബയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ സഭ രേഖകളില്‍ നിന്നും ഒഴിവാക്കുന്നതായി സ്പീക്കര്‍ എം.രാജേഷിന്റെ റൂളിങ്. വ്യവസ്ഥകള്‍ പാലിക്കാതെയും മുന്‍കൂട്ടി എഴുതി നല്‍കാതെയുമാണ് അന്‍വര്‍ ആരോപണം ഉന്നയിച്ചത്.
പ്രതിപക്ഷ നേതാവിനെതിരായ വ്യക്തിപരമായ ആക്ഷേപങ്ങളാണ് നീക്കിയത്
നിയമനിര്‍മാണ വേളയില്‍ ഇത്തരം ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതാണ്. സഭാചട്ടങ്ങളും കീഴ് വഴക്കങ്ങളും അംഗങ്ങള്‍ക്കായുള്ള പെരുമാറ്റചട്ടങ്ങളും ലംഘിക്കുന്നതാണ് അന്‍വറിന്‍റെ നടപടിയെന്നും സ്പീക്കര്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിച്ച വ്യക്തിപരമായ ആക്ഷേപങ്ങള്‍ അടങ്ങുന്ന പ്രസംഗഭാഗം സഭാ രേഖകളില്‍നിന്നും നീക്കം ചെയ്യും.
ഇതുകൂടാതെ വ്യക്തമാപരമായ ആക്ഷേപത്തിന് അടുത്ത ദിവസം പ്രതിപക്ഷ നേതാവ് നല്‍കിയ മറുപടിയും ഇതുമായി ബന്ധപ്പെട്ട് സഭയില്‍ നടന്ന ചര്‍ച്ചയും സഭാരേഖകളില്‍ നിന്നും ഒഴിവാക്കി. ഒക്ടോബര്‍ 27ന് വഖഫ് ബോര്‍ഡിന്‍റെ കീഴിലുള്ള സര്‍വീസുകള്‍ സംബന്ധിച്ച ബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കണമെന്ന പ്രമേയത്തില്‍ ഭേദഗതി അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുമ്പോഴാണ് അന്‍വര്‍ പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിച്ചത്.