കേരളം

kerala

ETV Bharat / state

മാലിന്യ നിക്ഷേപം ടൂറിസം വികസനത്തിന് തടസമാകുന്നുവെന്ന് എ.സി. മൊയ്‌തീന്‍ - ourism development in kerala

അനിയന്ത്രിതമായ മാലിന്യ നിക്ഷേപം സംസ്ഥാനത്തിന്‍റെ ടൂറിസം വികസനത്തിന് തടസമാകുന്നതായി മന്ത്രി എ.സി. മൊയ്‌തീന്‍

മാലിന്യ നിക്ഷേപം  മന്ത്രി എ.സി. മൊയ്‌തീന്‍  തിരുവനന്തപുരം നഗരസഭ  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്‌തീന്‍  കുടിവെള്ള വിതരണം  putting waste in road side  ourism development in kerala  tourism development
മാലിന്യ നിക്ഷേപം ടൂറിസം വികസനത്തിന് തടസമാകുന്നെന്ന് മന്ത്രി എ.സി. മൊയ്‌തീന്‍

By

Published : Jan 28, 2020, 3:43 PM IST

തിരുവനന്തപുരം: വൃത്തിയാക്കിയ സ്ഥലങ്ങളില്‍ വീണ്ടും സമൂഹ്യ വിരുദ്ധര്‍ മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്‌തീന്‍. ഇക്കാര്യത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ കരുതല്‍ ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം നഗരസഭയിലെ സെപ്‌റ്റേജ് മാലിന്യ ശേഖരണത്തിന്‍റെ വിപുലീകരണമടക്കം വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം മന്ത്രി എ.സി. മൊയ്‌തീന്‍ നിര്‍വഹിച്ചു.

മാലിന്യ നിക്ഷേപം ടൂറിസം വികസനത്തിന് തടസമാകുന്നെന്ന് മന്ത്രി എ.സി. മൊയ്‌തീന്‍

കുടിവെള്ള വിതരണത്തിന്‍റെ ഗുണനിലവാരം ഉറപ്പു വരുത്താൻ വാട്ടർ അതോറിറ്റിയുമായി ചേർന്ന് കുടിവെളള ടാങ്കറുകൾക്ക് രജിസ്‌ട്രേഷനും ലൈസൻസും ഉറപ്പാക്കുന്ന സുജലം - സുലഭം, നഗരത്തിലെ തട്ടുകടകളും ഹോട്ടലുകളുമടക്കമുള്ള ഭക്ഷണ വിതരണ സംവിധാനത്തിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന സുഭോജനം, മേയറുടെ പരാതി പരിഹാര സെൽ, തുടങ്ങിയ നാല് പദ്ധതികൾക്കാണ് നഗരസഭയിൽ ചൊവ്വാഴ്‌ച തുടക്കമായത്. അനിയന്ത്രിതമായ മാലിന്യ നിക്ഷേപം സംസ്ഥാനത്തിന്‍റെ ടൂറിസം വികസനത്തിന് തടസമാകുന്നതായി മന്ത്രി പറഞ്ഞു.

മേയറുടെ പരാതി പരിഹാര സെല്ലിലേക്കുള്ള ആദ്യ പരാതി മന്ത്രി സ്വീകരിച്ചു. രജിസ്റ്റർ ചെയ്‌ത കുടിവെള്ള ടാങ്കറിന്‍റെ ഉടമക്ക് ലൈസൻസും കൈമാറി. ആവശ്യാനുസരണം കുടിവെള്ളമെത്തിക്കാൻ കൂടുതൽ വാട്ടർ വെൻഡിങ് പോയിന്‍റുകൾ സ്ഥാപിക്കാൻ നടപടിയെടുക്കുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ യോഗത്തിൽ ഉറപ്പു നൽകി.

ABOUT THE AUTHOR

...view details