തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ (Puthuppally Bypoll) യുഡിഎഫ് സ്ഥാനാര്‍ഥി (UDF Candidate) ചാണ്ടി ഉമ്മന് (Chandy Oommen) മേല്‍ക്കൈ ഉണ്ടാകുമെന്ന് എക്‌സിറ്റ് പോള്‍ (Exit Poll) ഫലം. ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോളിലാണ് (Axis My India Exit Poll) ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന് മേല്‍ക്കൈ പ്രവചിക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്‌ത വോട്ടിന്‍റെ 53 ശതമാനം വോട്ടുകള്‍ നേടി ചാണ്ടി ഉമ്മന്‍ ജയിക്കുമെന്നാണ് സര്‍വേ ഫലത്തിലുള്ളത്.
സര്‍വേ പറയുന്നതിങ്ങനെ: എല്‍ഡിഎഫ് സ്ഥാനാര്‍ഥി (LDF Candidate) ജെയ്‌ക് സി തോമസിന് (Jaick C Thomas) 39 ശതമാനം വോട്ടും ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാലിന് അഞ്ച് ശതമാനം വോട്ടും ലഭിക്കുമെന്നും പ്രവചനമുണ്ട്. 1,31,026 വോട്ടുകളായിരുന്നു പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ പോളിങ്. എക്‌സിറ്റ് പോളിന്‍റെ ശതമാന കണക്ക് പ്രകാരം വിലയിരുത്തുമ്പോള്‍ 69,443 വോട്ടാകും ചാണ്ടി ഉമ്മന് ലഭിക്കുക. എല്‍ഡിഎഫിന് 51,000 വോട്ടും ബിജെപിക്ക് 6551 വോട്ടും ലഭിക്കുമെന്നും പ്രവചനമുണ്ട്.
സര്‍വേ പ്രകാരം ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷം മാത്രം 18,000 വോട്ടുകള്‍ക്ക് മുകളിലാകും. 50 ശതമാനം പുരുഷ വോട്ടര്‍മാരും 56 ശതമാനം സ്ത്രീ വോട്ടര്‍മാരും യുഡിഎഫിന് വോട്ട് ചെയ്‌തെന്നും ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചനത്തില്‍ സൂചിപ്പിക്കുന്നു. പുരുഷ വോട്ടര്‍മാരില്‍ 41 ശതമാനം പേരും സ്ത്രീ വോട്ടര്‍മാരില്‍ 37 ശതമാനം പേരും എല്‍ഡിഎഫിന് വോട്ട് ചെയ്‌തതായി പ്രവചിക്കുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വിവിധ ബൂത്തുകളിലായി വോട്ട് ചെയ്‌ത 509 വോട്ടര്‍മാരിലാണ് ആക്‌സിസ് മൈ ഇന്ത്യ സര്‍വേ നടത്തിയത്. ഇവരില്‍ നിന്നും ശേഖരിച്ച വിവരങ്ങളില്‍ നിന്നുമാണ് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ തയ്യാറാക്കിയത്.