കേരളം

kerala

ETV Bharat / state

Punishment to police| സർക്കാർ ജീവനക്കാരനെ മർദിച്ചു; രണ്ട് പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി - trivandrum news

Punishment to police| ഇൻസ്പെക്ടർ അനിൽകുമാറിനെ എസ്ഐ റാങ്കിലേക്ക് തരംതാഴ്ത്തി. മലയിൻകീഴ് സ്റ്റേഷനിലെ (Malayinkeezhu Police Station) മുൻ ഡ്രൈവറായിരുന്ന ജയരാജിൻ്റെ മൂന്ന് വാർഷിക വേതന വർധനവ് തടഞ്ഞു.

Action against Police officials  Punishment to police  മലയിൻകീഴ് പൊലീസ് സ്റ്റേഷൻ  സർക്കാർ ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് മർദിച്ച കേസ്  തിരുവനന്തപുരം  trivandrum news
Punishment to police|സർക്കാർ ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് മർദിച്ച കേസ്; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

By

Published : Nov 24, 2021, 11:33 AM IST

തിരുവനന്തപുരം: സർക്കാർ ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് മർദിച്ച കേസിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി (Punishment to police). 2009ൽ മലയിൻകീഴ് പൊലീസ് സ്റ്റേഷൻ (Malayinkeezhu Police Station) പരിധിയിൽ നടന്ന അതിക്രമത്തിൽ അനിൽകുമാർ, ജയരാജ് എന്നീ ഉദ്യോഗസ്ഥർക്കെതിരെയാണ് ആഭ്യന്തരവകുപ്പ് നടപടിയെടുത്തത്. ഇൻസ്പെക്ടർ അനിൽകുമാറിനെ എസ്ഐ റാങ്കിലേക്ക് തരംതാഴ്ത്തി. മലയിൻകീഴ് സ്റ്റേഷനിലെ മുൻ ഡ്രൈവറായിരുന്ന ജയരാജിൻ്റെ മൂന്ന് വാർഷിക വേതന വർധനവ് തടഞ്ഞു.

മലയിൻകീഴ് സ്വദേശിയും സെയിൽടാക്സ് ജീവനക്കാരനുമായ സുനീഷ് കുമാറിനെയാണ് കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് ബലമായി പിടികൂടിയത്. ഉദ്യോഗസ്ഥൻ 2015ൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊടുവിലാണ് പൊലീസിനെതിരെ ആഭ്യന്തരവകുപ്പ് നടപടിയെടുത്തത്.

ALSO READ:Mofiya Suicide | മൊഫിയയുടെ ആത്മഹത്യ: ഭര്‍ത്താവും മാതാപിതാക്കളും പിടിയില്‍

അതേസമയം കണിമംഗലം കുളത്തിനു സമീപം മണൽവാരൽ നടക്കുന്നതായി വിവരം ലഭിച്ചെത്തിയ പൊലീസ് സംഘത്തോട് സുനീഷ് കുമാർ മോശമായി പെരുമാറി എന്നാണ് പൊലീസിൻ്റെ വാദം. മലയിൻകീഴ് പൊലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർക്കെതിരെ സുരേഷ്കുമാർ ഡിജിപിക്ക് പരാതി നൽകിയതിൻ്റെ പക തീർക്കാൻ മനപ്പൂർവം മർദിക്കുകയായിരുന്നുവെന്ന്
സുനീഷ് കുമാർ പരാതിയിൽ പറയുന്നു. വാഹനത്തിൽ വച്ചും തുടർന്ന് സ്റ്റേഷനിലെത്തിച്ചും സുനീഷ് കുമാറിനെ ക്രൂരമായി പോലീസ് മർദിച്ചതായി പരാതിയുണ്ട്.

നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ഹാജരാക്കിയ സുനീഷ് കുമാറിൻ്റെ ശരീരത്ത് മുറിവോ ചതവോ ഇല്ലെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തിയിരുന്നു. പിന്നീട് 2014 ൽ നടത്തിയ പരിശോധനയിൽ പൊലീസ് മർദനത്തിൽ സുനീഷ് കുമാറിൻ്റെ ശരീരത്തിന് ബലഹീനത സംഭവിച്ചതായി വ്യക്തമായിരുന്നു. സംഭവത്തിലെ മറ്റൊരു പ്രതിയായ ഹെഡ് കോൺസ്റ്റബിൾ കമലാസനൻ നേരത്തെ വിരമിച്ചിരുന്നു. ഇയാളുടെ പ്രതിമാസ പെൻഷനിൽ നിന്ന് 300 രൂപ സ്ഥിരമായി കുറവുചെയ്യാൻ 2020ൽ സർക്കാർ ഉത്തരവിട്ടിരുന്നു.

ABOUT THE AUTHOR

...view details