തിരുവനന്തപുരം: നയപ്രഖ്യാപന ദിവസം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മ് ഖാനെ പ്രതിപക്ഷം സഭയില്‍ തടഞ്ഞ നടപടി പൊതു സമൂഹം അംഗീകരിക്കില്ലെന്ന് മന്ത്രി എ.കെ. ബാലന്‍. പ്രതിപക്ഷത്തിന്‍റെ ഗൂഢാലോചന പൊളിഞ്ഞതിന്‍റെ നാണക്കേട് മറയ്‌ക്കാന്‍ നടത്തിയ പൊറാട്ട് നാടകമാണ് ബുധനാഴ്‌ച സഭയില്‍ ഉണ്ടായതെന്നും മന്ത്രി കുറ്റപ്പെടുത്തി.ഭരണഘടനാപരമായ ദൗത്യം ഗവര്‍ണറും സര്‍ക്കാരും നിര്‍വഹിച്ചു. നയപ്രഖ്യാപന പ്രസംഗത്തിന്‍റെ ഒഴിവാക്കാന്‍ തീരുമാനിച്ച ഭാഗവും ഗവര്‍ണര്‍ വായിച്ചത് നല്ല കാര്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം ഗവര്‍ണറെ തടഞ്ഞ നടപടി പൊതുസമൂഹം അംഗീകരിക്കില്ല: മന്ത്രി എ.കെ. ബാലന്‍ - opposition's protest against kerala governor
പ്രതിപക്ഷത്തിന്‍റെ ഗൂഢാലോചന പൊളിഞ്ഞതിന്‍റെ നാണക്കേട് മറക്കാന്‍ നടത്തിയ പൊറാട്ട് നാടകമാണ് സഭയില്‍ ഉണ്ടായതെന്നും മന്ത്രി കുറ്റപ്പെടുത്തി.
പ്രതിപക്ഷം ഗവര്‍ണറെ തടഞ്ഞ നടപടി പൊതുസമൂഹം അംഗീകരിക്കില്ലെന്ന് മന്ത്രി എ.കെ. ബാലന്‍
തോറ്റ് പോയാല്‍ വായില്‍ തോന്നിയത് പറയുകയാണ് പ്രതിപക്ഷം ചെയ്‌തത്. ഇതില്‍ വ്യക്തിപരമായ പ്രശ്‌നങ്ങളില്ല. ഗവര്‍ണറുടെ വിയോജിപ്പ് സഭാ രേഖയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസയം നയപ്രഖ്യാപന വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷം സര്‍ക്കാര്‍ കൊണ്ട് വന്ന വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തടഞ്ഞത് സംബന്ധിച്ചും ഉത്തരം പറയണമെന്ന് മന്ത്രി പറഞ്ഞു.