തിരുവനന്തപുരം:വാഗ്‌ദാനങ്ങൾ വാക്കിലൊതുങ്ങിയ കഥകൾ പലതരമുണ്ട്. ആ പട്ടികയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട ഒന്നാണ് തലസ്ഥാന നഗരിയിലെ പൊതു ശുചിമുറി സമുച്ചയങ്ങളുടെ കാര്യവും. ആധുനിക സൗകര്യങ്ങളോട് കൂടിയ പൊതു ശുചിമുറി സമുച്ചയങ്ങളായിരുന്നു തദ്ദേശ വകുപ്പിന്‍റെ 'ടേക്ക് എ ബ്രേക്ക് പദ്ധതി'യുടെ ലക്ഷ്യം (Public washroom with modern facilities of take a break project in thiruvananthapuram).
ബേസിക്, സ്‌റ്റാൻഡേർഡ്, പ്രീമിയം വിഭാഗങ്ങളിലായി 971 ടേക്ക് എ ബ്രേക്ക് സമുചയങ്ങളാണ് സംസ്ഥാനമാകെ ആരംഭിച്ചത്. ഇതിൽ 69 എണ്ണം തിരുവനന്തപുരം ജില്ലയിലാണെന്ന് തദ്ദേശ മന്ത്രി തന്നെ നിയമസഭയിൽ അവകാശപ്പെടുന്നു.
കരകുളം ഗ്രാമ പഞ്ചായത്തിലെ ടേക്ക് എ ബ്രേക്ക് കെട്ടിടത്തിന്‍റെ മാത്രം അവസ്ഥയല്ലിത്. 69 ടേക്ക് എ ബ്രേക്ക് കെട്ടിടങ്ങളിൽ 37 എണ്ണം മാത്രമേ കുടുംബശ്രീക്ക് നൽകിക്കൊണ്ട് തദ്ദേശ സ്ഥാപനങ്ങൾ ഉത്തരവിറക്കിയിട്ടുള്ളു. 22 എണ്ണത്തിൽ മാത്രമാണ് കുടുംബശ്രീക്ക് യൂണിറ്റുകളെ കണ്ടെത്താനായത്.