കേരളം

kerala

ETV Bharat / state

'വൈദ്യുതി നിരക്ക് വർധന കനത്ത പ്രഹരം, എല്ലാം സഹിക്കുകയല്ലാതെ മറ്റെന്ത് വഴി' ; ജനം പറയുന്നു

Kerala Power Tarrif Hike : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ച് റെഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കിയതിന് പിന്നാലെ രോഷം പ്രകടിപ്പിച്ച് ജനം. ആളുകള്‍ ഇടിവി ഭാരതിനോട് പ്രതികരിക്കുന്നു

Public opinion on electricity rates hiked  Public opinion on kerala Power Tarrif Hike  Public opinion  electricity rates hiked in kerala  electricity rates increased  വൈദ്യുതി നിരക്ക് വർധന  വൈദ്യുതി നിരക്ക് വർധന പൊതുജനാഭിപ്രായം  വൈദ്യുതി നിരക്ക് വർധനക്കെതിരെ പ്രതികരിച്ച് പൊതുജനം  വൈദ്യുതി നിരക്ക് വർധിപ്പിച്ച് റഗുലേറ്ററി കമ്മിഷൻ  വൈദ്യുതി നിരക്ക് വർധനക്കെതിരെ ജനരോഷം  വൈദ്യുതി നിരക്ക് വർധന ഈ മാസം ഒന്നാം തീയതി മുതൽ  പുതുക്കിയ വൈദ്യുതി താരിഫ്
Public opinion on electricity rates

By ETV Bharat Kerala Team

Published : Nov 3, 2023, 4:21 PM IST

Updated : Nov 3, 2023, 8:14 PM IST

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചതിനെതിരെ പൊതുജന പ്രതികരണം

തിരുവനന്തപുരം : 'എല്ലാത്തിനും വില കൂട്ടിക്കൊണ്ട് പോവുകയല്ലേ? വെള്ളത്തിന് കൂട്ടി, പെട്രോളിന് കൂട്ടി, വൈദ്യുതിക്കും കൂട്ടി. ജനങ്ങൾ അനുഭവിക്കും'. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ച് റെഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കിയതിന് പിന്നാലെയുള്ള പൊതു ജനങ്ങളുടെ പ്രതികരണമാണിത്. വൈദ്യുതി നിരക്ക് വർധനയ്‌ക്കെതിരെ കടുത്ത ജനരോഷം ഉയരുകയാണ് (Public Opinion On Kerala Power Tarrif Hike).

നിരക്ക് വർധന വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കും. സാധാരണക്കാരന് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണെന്നും പൊതുജനങ്ങൾ പറയുന്നു. ജനങ്ങളുടെ നടുവൊടിക്കുന്ന ഈ തീരുമാനം പിൻവലിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്. സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ ഇടിവി ഭാരതിനോട് പ്രതികരിക്കുന്നു.

ഈ മാസം ഒന്നാം തീയതി മുതൽ മുൻകാല പ്രാബല്യത്തിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ ആണ് റെഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കിയത്. യൂണിറ്റിന് പരമാവധി 30 പൈസ പ്രതിമാസ വര്‍ധനവുണ്ടാക്കുന്ന തരത്തിലുള്ള വര്‍ധനയ്ക്കാണ് റെഗുലേറ്ററി കമ്മിഷന്‍ കെഎസ്ഇബിക്ക് അനുമതി നല്‍കിയത്. 50 യൂണിറ്റ് വരെ പ്രതിമാസം ഉപയോഗിക്കുന്നവര്‍ക്ക് 40 പൈസയാണ് പുതിയ നിരക്ക്.

250 യൂണിറ്റ് വരെ ടെലിസ്‌കോപ്പിക് അഥവാ ഓരോ സ്ലാബിനും വെവ്വേറെ നിരക്കും 250 യൂണിറ്റിന് മുകളില്‍ നോണ്‍ ടെലി സ്‌കോപ്പിക് അഥവാ എല്ലാ യൂണിറ്റിനും ഒരേ നിരക്കുമാണ്. കമ്മിഷന്‍ അംഗീകരിച്ച പുതുക്കിയ വൈദ്യുതി താരിഫ് പ്രകാരം ഉപഭോക്താക്കള്‍ക്ക് പരമാവധി 10 രൂപ മുതല്‍ 100 രൂപ വരെ പ്രതിമാസ വര്‍ധനയുണ്ടാകും.

കേരളത്തില്‍ വൈദ്യുതി നിരക്ക് രണ്ടുമാസത്തിലൊരിക്കലാണ് ഈടാക്കുന്നതെന്നത് കണക്കിലെടുത്താല്‍ ഇനി മുതല്‍ ഓരോ തവണയും വൈദ്യുതി ബില്ലില്‍ 20 മുതല്‍ 200 രൂപ വരെ ഓരോ ഉപഭോക്താവിനും വര്‍ധിക്കും. സിംഗിള്‍ ഫേസ് ഉപഭോക്താക്കള്‍ക്ക് ഓരോ സ്ലാബിനും ഉണ്ടാകുന്ന പ്രതിമാസ വര്‍ധന ഇപ്രകാരമായിരിക്കും.

0-40 വരെ വര്‍ധനയില്ല, 0-50 വരെ 2.50 രൂപ വര്‍ധിക്കും, 51-100 സ്ലാബില്‍ 7.50 രൂപയും 101-150ല്‍ 15 രൂപയും 151-200 ല്‍ 25 രൂപയും 201-250ല്‍ 65 രൂപയുമായിരിക്കും. ഓരോ തവണ വൈദ്യുതി ബില്ലിലും വര്‍ധന ഇതിന്‍റെ ഇരട്ടിയാകും. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഉപഭോക്താക്കളെ നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ALSO READ:വൈദ്യുതി നിരക്ക്‌ വര്‍ധന : സര്‍ക്കാരിന് ഷോക്കുമായി രംഗത്തിറങ്ങാന്‍ കോണ്‍ഗ്രസും യുഡിഎഫും

തെരുവിലിറങ്ങാന്‍ യുഡിഎഫും കോണ്‍ഗ്രസും :നവംബർ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച സര്‍ക്കാരിന്‍റെ ഇരുട്ടടിക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് തെരുവിലിറങ്ങാന്‍ തയ്യാറെടുത്ത് യുഡിഎഫും കോണ്‍ഗ്രസും. ഇന്ന് തന്നെ പ്രതിഷേധ പ്രകടനവുമായി രംഗത്തിറങ്ങാന്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് കെപിസിസി നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു (Protest march to electricity office).

ഇന്ന് വൈകിട്ട് ഡിസിസികളുടെ ആഭിമുഖ്യത്തില്‍ ജില്ല തലങ്ങളില്‍ പന്തം കൊളുത്തി പ്രകടനത്തോടെയാണ് പ്രതിഷേധ സമരങ്ങള്‍ക്ക് തുടക്കമാവുന്നത്. അതേസമയം മണ്ഡലം, ബ്ലോക്ക് തലങ്ങളിലും ഇന്ന്‌ പന്തം കൊളുത്തി പ്രകടനത്തിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്.

Last Updated : Nov 3, 2023, 8:14 PM IST

ABOUT THE AUTHOR

...view details