കേരളം

kerala

ETV Bharat / state

തലസ്ഥാനത്ത് സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങൾക്ക് നിയന്ത്രണം - നഗരസഭ

ഉറവിടമറിയാതെ രോഗം വ്യാപിക്കുന്നു.

തിരുവനന്തപുരം  government offices  cooperation  നഗരസഭ  covid-19
തലസ്ഥാനത്ത് സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങൾക്ക് നിയന്ത്രണം

By

Published : Jun 24, 2020, 3:42 PM IST

തിരുവനന്തപുരം: ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപന നിരക്ക് കൂടിയതോടെ വിവിധ ആവശ്യങ്ങൾക്കായി നഗരസഭയിൽ എത്തുന്നവരുടെ പരിശോധന ശക്തമാക്കി. ജനന മരണ സർട്ടിഫിക്കറ്റ്, ടാക്‌സ് തുടങ്ങി അത്യാവശ്യ സേവനങ്ങൾ ആവശ്യമുള്ളവരെ മാത്രമേ ഓഫീസിനുള്ളിലേയ്ക്ക് പ്രവേശിപ്പിക്കുയുള്ളൂ. നഗരസഭയിൽ എത്തുന്ന എല്ലാവരുടെയും പേരും മൊബൈൽ നമ്പരും രേഖപ്പെടുത്തും.

തലസ്ഥാനത്ത് സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങൾക്ക് നിയന്ത്രണം

വിവിധ ആവശ്യങ്ങൾക്കായി ധാരാളം പേരാണ് ദിവസവും നഗരസഭ കാര്യാലയത്തിൽ എത്തുന്നത്. . ജില്ലയിൽ ഉറവിട അറിയാത്ത രോഗബാധിതരുടെ എണ്ണം കൂടിയതോടെ സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നഗരസഭ വളപ്പിലേയ്ക്കുള്ള പ്രവേശനം ഒറ്റ കവാടത്തിലൂടെയാക്കി. വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ പേരും മൊബൈൽ നമ്പരും ആവശ്യവും അറിയിച്ച് കാത്തിരിക്കേണ്ടി വരും. ടോക്കൺ സംവിധാനത്തിലൂടെ ശരീരോഷ്മാവ് പരിശോധിച്ച ശേഷം അത്യാവശ്യക്കാരെ മാത്രമേ ഓഫീസിലേയ്ക്ക് പ്രവേശിപ്പിക്കൂ. പത്തിലധികം പേർക്കാണ് തലസ്ഥാനത്ത് രോഗം ബാധിച്ചത്. ഇവരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല

ABOUT THE AUTHOR

...view details