തിരുവനന്തപുരം :പൊതുമുതല്‍ നശിപ്പിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി എങ്ങനെ വിദ്യാര്‍ഥികള്‍ക്ക് മാതൃകയാകുമെന്ന് പി.ടി. തോമസ് എംഎല്‍എ നിയമസഭയില്‍. ഈ മന്ത്രിക്ക് എങ്ങനെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയും.
ശിവന്‍കുട്ടിയെ മുഖ്യമന്ത്രി പുറത്താക്കണം. അല്ലെങ്കില്‍ ശിവന്‍കുട്ടിയേക്കാള്‍ വലിയ കുറ്റവാളി മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ യശസ്സിനെ കളങ്കപ്പെടുത്തിയ കറുത്ത വെള്ളിയാഴ്ചയായിരുന്നു 2015 മാര്‍ച്ച് 13.
ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രിയായിരിക്കുന്നത് കേരളത്തിന് അപമാനമെന്ന് പി.ടി. തോമസ് also read:നിയമസഭ കേസ് കോടതിയിലെത്തിച്ച യുഡിഎഫ് നടപടി ജനാധിപത്യവിരുദ്ധമെന്ന് മുഖ്യമന്ത്രി
ഇപ്പോഴത്തെ സുപ്രീംകോടതി വിധിയില്‍ ഏറ്റവും സന്തോഷിക്കുന്നത് കെ.എം. മാണിയുടെ ആത്മാവായിരിക്കും. ശിവന്‍കുട്ടി വിദ്യാഭ്യാസമന്ത്രിയായിരിക്കുന്നത് കേരളത്തിന് അപമാനമാണ്.
ശിവന്‍കുട്ടി നിയമസഭയിലെ ഡസ്‌കിന് മുകളിലൂടെ നടക്കുന്ന ചിത്രം വിക്ടേഴ്‌സ് ചാനലിലൂടെ വിദ്യാര്‍ഥികള്‍ കണ്ടാലുള്ള സ്ഥിതി എന്തായിരിക്കുമെന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടിയ പി.ടി.തോമസ് ചോദിച്ചു.