കേരളം

kerala

ETV Bharat / state

രാഹുൽഗാന്ധിയുടെ ഫോൺ ചോർത്തൽ : അന്വേഷണത്തിന് മുഖ്യമന്ത്രി നട്ടെല്ല് കാണിക്കണമെന്ന് പി.ടി തോമസ്

മമത ബാനർജി കാണിച്ച തന്‍റേടം പിണറായി വിജയന്‍ പ്രകടിപ്പിക്കണമെന്ന് പി.ടി തോമസ്

PT Thomas MLA  വയനാട് എംപി രാഹുൽഗാന്ധി  രാഹുൽഗാന്ധിയുടെ ഫോൺ ചോർത്തൽ  Wayanad MP Rahul gadhi's phone tapping  pegasis phone tapping on rahul gahdi
വയനാട് എംപി രാഹുൽഗാന്ധിയുടെ ഫോൺ ചോർത്തൽ; അന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി നട്ടെല്ല് കാണിക്കണമെന്ന് പിടി തോമസ്

By

Published : Jul 27, 2021, 7:08 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് നിന്നുള്ള എംപിയായ രാഹുൽഗാന്ധിയുടെ ഫോൺ ചോർത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി നട്ടെല്ല് കാണിക്കണമെന്ന് പി.ടി തോമസ് എംഎല്‍എ.

പശ്ചിമ ബംഗാളിൽ മമത ബാനർജി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അവര്‍ കാണിച്ച തന്‍റേടം പ്രകടിപ്പിക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സംഘപരിവാരിനെ വിമർശിക്കാൻ ഭയമാണെന്നും പിടി തോമസ് നിയമസഭയിൽ പറഞ്ഞു.

Also read: ഇടത് കൈകൊണ്ട് ഫൈൻ വാങ്ങി വലത് കൈകൊണ്ട് കിറ്റ് നൽകും; സർക്കാരിനെതിരെ പ്രതിപക്ഷം

കേരളത്തിൽ വ്യവസായങ്ങൾ വരണം. ഇന്നത്തെ കേരളത്തിനാവശ്യം നിയമങ്ങൾക്കുനുസൃതമായ വ്യവസായങ്ങളാണെന്നും കിറ്റെക്സിന്‍റെ പേര് പരാമർശിക്കാതെ പിടി തോമസ് പറഞ്ഞു. കടമ്പ്രയാർ മലിനീകരണത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും പിടി തോമസ് ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details