തിരുവനന്തപുരം: വനം വകുപ്പിനെതിരെ ആരോപണവുമായി പി.ടി. തോമസ് എം.എൽ.എ. വയനാട് ജില്ലയിൽ ഭീകരമായ വനംകൊള്ള നടക്കുന്നതായി പി.ടി. തോമസ് ആരോപിച്ചു. കോടിക്കണക്കിനു രൂപയുടെ ഈട്ടി മരമാണ് വനം കൊള്ളക്കാർ മുറിച്ചു കടത്തിയത്. വയനാട് മുട്ടിൽ സൗത്ത് വില്ലേജിലാണ് വൻ തോതിൽ ഈട്ടി തടികൾ കടത്തിയതെന്ന് ടി. സിദ്ധീഖ് എംഎൽഎയും ആരോപിച്ചു
വയനാട്ടിൽ വനംകൊള്ള: ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് പിടി തോമസ് - CPI
വിഷയത്തിൽ സർക്കാർ ഏജൻസികൾ ശരിയായി അന്വേഷിക്കുമെന്ന് കരുതുന്നില്ല. അതുകൊണ്ട് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടു.
വയനാട് വനംകൊള്ളയാണ് നടക്കുന്നതെന്ന് പിടി തോമസ്
Also Read:തെരഞ്ഞെടുപ്പ് തോൽവി; മുന്നണി വിടുന്ന കാര്യം ആലോചനയിൽ ഇല്ലെന്ന് ആർഎസ്‌പി
തടി കടത്തലിന് പിന്നിൽ വനം മന്ത്രിയുടെ ഒത്താശയുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് പി.ടി തോമസ് ആവശ്യപ്പെട്ടു. സിപിഐയുടെ കയ്യിൽ വനം വകുപ്പ് ഉണ്ടായിരുന്നപ്പോൾ എന്തെങ്കിലും നടന്നോ എന്ന് പാർട്ടി വ്യക്തമാക്കണം. വിഷയത്തിൽ സർക്കാർ ഏജൻസികൾ ശരിയായി അന്വേഷിക്കുമെന്ന് കരുതുന്നില്ല. അതുകൊണ്ട് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടു.