തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന സിപിഎം നിര്‍ദേശം സ്വാഗതം ചെയ്യുന്നതായി ഉദ്യോഗാര്‍ഥികള്‍. സന്തോഷം തരുന്ന തീരുമാനമാണിതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ പുതിയ തസ്‌തികകള്‍ സൃഷ്ടിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായി എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴ്‌സ് പറഞ്ഞു.
സമരത്തില്‍ ചർച്ച: സിപിഎം നിര്‍ദേശം സ്വാഗതം ചെയ്ത് ഉദ്യോഗാര്‍ഥികള്‍
ഉദ്യോഗാര്‍ഥികളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൂടിക്കാഴ്‌ച നടത്തി. വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായി ഗവര്‍ണര്‍ അറിയിച്ചു.
പിഎസ്‌സി റാങ്ക് ലിസ്റ്റിന്‍റെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ ദിവസങ്ങളായി ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുന്നു. അതിനിടെ സിപിഒ റാങ്ക് ഹോൾഡേഴ്‌സ്, എൽജിഎസ് റാങ്ക് ഹോൾഡേഴ്‌സ്, നോൺ അപ്രൂവ്ഡ് ടീച്ചേഴ്‌സ് എന്നിവരുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചര്‍ച്ച നടത്തി. ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു കൂടിക്കാഴ്‌ച. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായും ഗവര്‍ണര്‍ പറഞ്ഞു.