തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ അനിശ്ചിതകാല സമരം തുടരുമെന്ന് പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ്. എല്‍ജിഎസ് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളുമായി മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരം തുടരുന്നത്.
ചര്‍ച്ച അലസിപ്പിരിഞ്ഞു; സമരം തുടരുമെന്ന് പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് - തിരുവനന്തപുരം
സമരക്കാര്‍ ഉന്നയിച്ച ഏഴ് ആവശ്യങ്ങളില്‍ നാലെണ്ണം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. തങ്ങള്‍ ഉന്നയിച്ച കാര്യങ്ങളില്‍ ഒന്നിലും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയില്ലെന്നാണ് ഉദ്യോഗാർഥികള്‍ പ്രതികരിക്കുന്നത്
![ചര്‍ച്ച അലസിപ്പിരിഞ്ഞു; സമരം തുടരുമെന്ന് പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് PSC rank holders PSC rank holders secretariat strike will continue സെക്രട്ടറിയേറ്റിനു മുന്നിലെ സമരം തുടരുമെന്ന് പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് തിരുവനന്തപുരം അനിശ്ചിതകാല സമരം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10606971-922-10606971-1613190164265.jpg)
ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിൻ്റെയും പ്രസിഡൻ് സതീശൻ്റെയും മധ്യസ്ഥതയിലായിരുന്നു ചര്‍ച്ച. സമരക്കാര്‍ ഉന്നയിച്ച ഏഴ് ആവശ്യങ്ങളില്‍ നാലെണ്ണം പരിഗണിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. പ്രമോഷന്‍ ഒഴിവുകള്‍ ഉടന്‍ നികത്തുമെന്നതടക്കമുള്ള കാര്യങ്ങളിലാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍ ഏഴ് ആവശ്യങ്ങളും പിരഗണിക്കണമെന്ന നിലപാടിലായിരുന്നു ഉദ്യോഗാർഥികള്‍. കൂടുതല്‍ തസ്‌തികകള്‍ സൃഷ്‌ടിക്കണമെന്ന ആവശ്യത്തിലാണ് ഉദ്യോഗാർഥികള്‍ പ്രധാനമായും ഉറച്ചു നിന്നത്. ഇതോടെയാണ് ചര്‍ച്ച അലസിപ്പിരിഞ്ഞത്.
അപ്രായോഗിക ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നതെന്നാണ് ചര്‍ച്ചക്ക് മധ്യസ്ഥത വഹിച്ച ഡിവൈഎഫ്‌ഐയുടെ പ്രതികരണം. സമരത്തിന് പിന്നില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടോ എന്ന് സംശയിക്കുന്നതായും ഡിവൈഎഫ്‌ഐ ആരോപിച്ചു. തങ്ങള്‍ ഉന്നയിച്ച കാര്യങ്ങളില്‍ ഒന്നിലും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയില്ലെന്നാണ് ഉദ്യോഗാർഥികള്‍ പ്രതികരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പൊളിറ്റിക്കല്‍ സെക്രട്ടറിയുമാണ് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്.