തിരുവനന്തപുരം:ജോലിയില്ലാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കുന്നത്തുകാല്‍ തട്ടിട്ടമ്പലം സ്വദേശി അനു (28) ആണ് മരിച്ചത്. അനുവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ജോലിയില്ലാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി - പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കി
ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും മരണത്തില്‍ മറ്റ് ദുരൂഹതകള്‍ ഇല്ലെന്നും വെള്ളറട പൊലീസ് വ്യക്തമാക്കി
കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും മരണത്തില്‍ മറ്റ് ദുരൂഹതകള്‍ ഇല്ലെന്നും വെള്ളറട പൊലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പിഎസ്‌സി എക്സൈസ് റാങ്ക് ലിസ്റ്റില്‍ 77ആം സ്ഥാനത്തുള്ള ഉദ്യോഗാര്‍ഥിയായിരുന്നു അനു. 66 പേര്‍ക്ക് നിയമനം നല്‍കിയ ശേഷം പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയിരുന്നു. ഇതില്‍ യുവാവ് അസ്വസ്ഥനായിരുന്നെന്നാണ് സൂചന. അനു ഇലക്‌ട്രിക് ജോലി ചെയ്താണ് പഠനത്തിനൊപ്പം കുടുംബവും പുലര്‍ത്തിയിരുന്നത്. മാതാപിതാക്കളും ഒരു സഹോദരനുമാണ് ഉള്ളത്. അവിവാഹിതനാണ്.