തിരുവനന്തപുരം: പി എസ് സി ആസ്ഥാനത്തേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. പി എസ് സി പരീക്ഷാത്തട്ടിപ്പ് സി ബി ഐ അന്വേഷിക്കുക, ചെയർമാൻ രാജി വയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.
പി എസ് സി ആസ്ഥാനത്തേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം - യുവമോർച്ച
പി എസ് സി പരീക്ഷാത്തട്ടിപ്പ് സി ബി ഐ അന്വേഷിക്കുക, ചെയർമാൻ രാജി വെയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകരുടെ മാർച്ച്
പി എസ് സി ആസ്ഥാനത്തേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം
യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രകാശ് ബാബുവിന്‍റെ നേതൃത്വത്തിൽ പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷത്തില്‍ പ്രകാശ് ബാബുവിനും സംസ്ഥാന സമിതിയംഗം സാജനും പരിക്കേറ്റു. കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു നീക്കി.
Last Updated : Aug 22, 2019, 7:19 PM IST