കേരളം

kerala

ETV Bharat / state

പിഎസ്‌സി പരീക്ഷ തട്ടിപ്പ്; സിബിഐ അന്വേഷണത്തിൽ ഉറച്ച് പ്രതിപക്ഷം - പിഎസ്‌സി പരീക്ഷ തട്ടിപ്പ്;

വിഷയത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതിനാൽ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

പിഎസ്‌സി പരീക്ഷ തട്ടിപ്പ്; സിബിഐ അന്വേഷണത്തിൽ ഉറച്ച് പ്രതിപക്ഷം

By

Published : Nov 7, 2019, 2:16 PM IST

Updated : Nov 7, 2019, 2:52 PM IST

തിരുവനന്തപുരം:പിഎസ്‌സി പരീക്ഷ തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ച് പ്രതിപക്ഷം നിയമസഭയിൽ. വിഷയത്തിൽ അനൂപ് ജേക്കബ് ആണ് അടിയന്തര പ്രമേയം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരിയുടെ റിപ്പോർട്ട് പ്രതികളെ വെള്ള പൂശാനാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ പൊലീസാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ അവസരമുണ്ടാക്കിയതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കുറ്റപത്രം സമർപ്പിച്ചില്ല എന്നത് പൊലീസിന്‍റെ നിഷ്ക്രിയത്വമാണെന്ന് അനൂപ് ജേക്കബ് പറഞ്ഞു. ചോദ്യപേപ്പർ ചോർന്നതല്ലെങ്കിൽ ശൂന്യതയിൽ നിന്നുമാണോ പ്രതികൾ ഉത്തരമെഴുതിയതെന്നും അനൂപ് ജേക്കബ് ചോദിച്ചു. അതേസമയം പ്രതിപക്ഷത്തിന്‍റെ ആരോപണം തള്ളിയ മുഖ്യമന്ത്രി സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.

Last Updated : Nov 7, 2019, 2:52 PM IST

ABOUT THE AUTHOR

...view details