കേരളം

kerala

ETV Bharat / state

പിഎസ്‌സി ക്രമക്കേട്; ചെയര്‍മാന്‍റെ അറിവോടെയെന്ന് സംശയമെന്ന് ചെന്നിത്തല

പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ പ്രവേശിപ്പിക്കാൻ അനുവദിച്ച ഇൻവിജിലേറ്റർക്കും ഉദ്യോഗസ്ഥർക്കുമെതിരെ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

ക്രമക്കേടുകൾ പിഎസ്‌സി ചെയർമാന്‍റെ അറിവോടെയെന്ന് സംശയം : രമേശ് ചെന്നിത്തല

By

Published : Aug 6, 2019, 12:01 PM IST

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് പുറത്തു വന്നതോടെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ്റക്കാരെ സംരക്ഷിക്കാൻ ശ്രമിച്ച മുഖ്യമന്ത്രിയുടെയും പിഎസ്‌സിയുടെയും വിശ്വാസ്യത സംശയത്തിലാണ്. ക്രമക്കേടുകൾ പിഎസ്‌സി ചെയർമാന്‍റെ അറിവോടെയാണ് നടന്നതെന്ന് സംശയിക്കുന്നു. പൊലീസ് അന്വേഷിച്ചാൽ പ്രതികളായ എസ്എഫ്ഐക്കാരെ രക്ഷിക്കാൻ പഴുതുകൾ കണ്ടെത്തും. അതിനാൽ സി ബി ഐ അന്വേഷണത്തിൽ ഉറച്ചു നിൽക്കുന്നതായും ചെന്നിത്തല പറഞ്ഞു.

ക്രമക്കേടുകൾ പിഎസ്‌സി ചെയർമാന്‍റെ അറിവോടെയെന്ന് സംശയം : രമേശ് ചെന്നിത്തല

പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ പ്രവേശിപ്പിക്കാൻ അനുവദിച്ച ഇൻവിജിലേറ്റർക്കും ഉദ്യോഗസ്ഥർക്കുമെതിരെ അന്വേഷണം വേണം. ക്രമക്കേട് നടത്തിയത് മൂന്നു പേർ മാത്രമാണെന്ന് കരുതാനാവില്ല. സിപിഎം നേതാക്കളുടെ ബന്ധുക്കൾ അനധികൃതമായി സർവീസിൽ കയറിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details