തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിലേക്ക് ലോങ് മാർച്ച് സംഘടിപ്പിച്ചു. സർക്കാരിന്‍റെ യുവജന വഞ്ചന അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ലോങ് മാർച്ച്. പിഎസ്‌സി റാങ്ക് ലിസ്റ്റ് നഷ്ടപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്‌ത കാരക്കോണം സ്വദേശി അനുവിന്‍റെ വസതിയിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. അനുവിന്‍റെ അമ്മ സമര പതാക ക്യാപ്റ്റന് കൈമാറി. എഐസിസി അംഗം അൻസജിതാ റസൽ മുഖ്യപ്രഭാഷണം നടത്തി.
സെക്രട്ടേറിയറ്റിലേക്ക് ലോങ് മാർച്ച് സംഘടിപ്പിച്ച് പിഎസ്‌സി ഉദ്യോഗാർഥികൾ - PSC candidates Long march
പിഎസ്‌സി റാങ്ക് ലിസ്റ്റ് നഷ്ടപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്‌ത കാരക്കോണം സ്വദേശി അനുവിന്‍റെ വസതിയിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്
സെക്രട്ടറിയറ്റിലേക്ക് ലോങ്ങ് മാർച്ച് സംഘടിപ്പിച്ച് പിഎസ്‌സി ഉദ്യോഗാർഥികൾ
യുവമോർച്ച നേതാവ് അഡ്വക്കേറ്റ് രഞ്ജിത് ചന്ദ്രൻ, റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ പ്രതിനിധി വിഷ്ണു, ബ്ലോക്ക് പഞ്ചായത്ത് അംഗം ആനി പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. നാളെ സെക്രട്ടേറിയറ്റിന് മുന്നിൽ എത്തിച്ചേരുന്ന മാർച്ചിന്‍റെ സമാപന സമ്മേളനം നടൻ ജഗദീഷ് ഉദ്ഘാടനം ചെയ്യും.
Last Updated : Mar 31, 2021, 2:10 PM IST