കേരളം

kerala

ETV Bharat / state

കൊവിഡിനെ നേരിട്ട് കേരളം; പിപിഇ കിറ്റുകള്‍ പൊലീസിനും - lock down

ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്റ നിര്‍വ്വഹിച്ചു. 500 കിറ്റുകളാണ്‌ വിതരണം ചെയ്തത്.

ppe_providing_for_police  latest thiruvananthapuram  covid 19  lock down  പിപിഇ കിറ്റുകള്‍ പൊലീസുകാര്‍ക്കും ലഭ്യമാക്കി
പിപിഇ കിറ്റുകള്‍ പൊലീസുകാര്‍ക്കും ലഭ്യമാക്കി

By

Published : Apr 14, 2020, 4:48 PM IST

Updated : Apr 14, 2020, 6:55 PM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിനായുള്ള പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്യൂപ്മെന്‍റ്സ്‌ പൊലീസുകാര്‍ക്കും ലഭ്യമാക്കി. ആരോഗ്യപ്രവര്‍ത്തകർ ധരിക്കുന്ന പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്യൂപ്മെന്‍റ് (പി.പി.ഇ) പൊലീസുകാര്‍ക്ക് ലഭ്യമാക്കുന്നതിന്‍റെ ഉദ്ഘാടനം ഡിജിപി ലോക്‌നാഥ്‌ ബെഹ്റ നിര്‍വ്വഹിച്ചു. പേരൂര്‍ക്കട എസ്എപി ക്യാമ്പിന് സമീപം കേരളാ പൊലീസ് സ്പോര്‍ട്‌സ് ഹോസ്റ്റലായ ജാവലിനില്‍ നടന്ന ചടങ്ങില്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ്‌ എഡിജിപി മനോജ് എബ്രഹാം, ആംഡ് പൊലീസ് ബറ്റാലിയന്‍ ഡിഐജി പി പ്രകാശ്, എസ്എപി കമാണ്ടന്‍റ്‌ കെഎസ് വിമല്‍, ഡോ ബി ഇക്ബാല്‍ തുടങ്ങിയവരും പങ്കെടുത്തു. 500 പിപിഇ കിറ്റുകളാണ് പൊലീസുകാര്‍ക്ക് നല്‍കിയത്. രോഗികളുമായി പൊലീസുകാര്‍ അടുത്ത് ഇടപഴകേണ്ടിവരുന്നതിനാല്‍ രോഗം പകരാതിരിക്കാനാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന കിറ്റ് പൊലീസുകാര്‍ക്കും ലഭ്യമാക്കിയത്.

കൊവിഡിനെ നേരിട്ട് കേരളം; പിപിഇ കിറ്റുകള്‍ പൊലീസിനും
Last Updated : Apr 14, 2020, 6:55 PM IST

ABOUT THE AUTHOR

...view details