തിരുവനന്തപുരം: കേരളത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭയുടെ ആദരം. കൊവിഡ്-19 പ്രതിരോധത്തിനായി മികച്ച സേവനം നടത്തിയവരെ ആദരിക്കുന്നതിനായി സെക്രട്ടറി ജനറലിന്‍റെയും ജനറല്‍ അസംബ്ലി പ്രസിഡന്‍റിന്‍റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയിൽ ആരോഗ്യ മന്ത്രി കെ. കെ ശൈലജ ആദരം ഏറ്റുവാങ്ങി. ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സര്‍വീസ് ദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. കൊവിഡ് പ്രതിരോധത്തിൽ നിർണായക പങ്കുവഹിച്ച വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികൾ പരിപാടിയില്‍ പങ്കെടുത്തു.
'അഭിമാന നിമിഷം'; കേരളത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭയുടെ ആദരം - ഐക്യരാഷ്ട്ര സഭ
ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സര്‍വീസ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ആരോഗ്യ മന്ത്രി കെ. കെ ശൈലജയും ആദരം ഏറ്റുവാങ്ങി.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരോടൊപ്പം വെര്‍ച്വല്‍ ഓണ്‍ലൈന്‍ ഇവന്‍റിലും പാനല്‍ ചര്‍ച്ചയിലും ആരോഗ്യമന്ത്രി കെ. കെ. ശൈലജ പങ്കെടുത്തു. കൊവിഡ് പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച നടപടികള്‍ ആരോഗ്യമന്ത്രി ചർച്ചയിൽ വിശദീകരിച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ്, ജനറല്‍ അസംബ്ലി പ്രസിഡന്‍റ് ടിജ്ജനി മുഹമ്മദ്ബന്ദെ, എത്യോപ്യ പ്രസിഡന്‍റ് സഹ്‌ലെ വര്‍ക്ക് സ്യൂഡെ, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, യു.എന്‍. സാമ്പത്തിക- സാമൂഹ്യകാര്യ അണ്ടര്‍ സെക്രട്ടറി ജനറല്‍ ലിയു ഷെന്‍മിന്‍, കൊറിയ ആഭ്യന്തര-സുരക്ഷാ മന്ത്രി ചിന്‍ യങ്, സഹമന്ത്രി ഇന്‍ജെയ് ലീ, സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ, ലോകാരോഗ്യ സംഘടന ഹെല്‍ത്ത് വര്‍ക്ക്‌ഫോഴ്‌സ് വിഭാഗം ഡയറക്ടര്‍ ജിം കാമ്പ്‌ബെല്‍, ഇന്‍റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് പ്രസിഡന്‍റ് അനറ്റി കെന്നഡി എന്നിവർ പങ്കെടുത്തു.