കേരളം

kerala

ETV Bharat / state

പ്രതിഷേധം ശക്തമാക്കി സിവിൽ പൊലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ് - സിവിൽ പൊലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ്

സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണം എന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം

Protests intensify the civil police officer of the rank holders  civil police officer of the rank holders  സിവിൽ പൊലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ്  ശവമഞ്ചം ചുമന്ന് പ്രതിഷേധം
പ്രതിഷേധം

By

Published : Feb 16, 2021, 4:44 PM IST

തിരുവനന്തപുരം: ശവമഞ്ചം ചുമന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിച്ച് സിവിൽ പൊലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ്. സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നതോടെ പ്രതിഷേധം കൂടുതൽ ശക്തമാക്കുകയാണ് ഉദ്യോഗാര്‍ഥികള്‍. റോഡിൽ കിടന്നുള്ള റിലേ നിരാഹാര സമരവും കഴിഞ്ഞ ദിവസം ആരംഭിച്ചു. സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണം എന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.

പ്രതിഷേധം ശക്തമാക്കി സിവിൽ പൊലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ്

റാങ്ക് ലിസ്റ്റ് കാലവധി നീട്ടാൻ പിഎസ്‌സി ആവശ്യപ്പെട്ടിട്ടും സർക്കാർ തയ്യാറായില്ലെന്ന് അവർ ആരോപിക്കുന്നു. നാളത്തെ മന്ത്രിസഭ യോഗത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷണയിലാണ് ഉദ്യോഗാർഥികൾ. റാങ്ക് ലിസ്റ്റ് കാലവധി നീട്ടണമെന്നാവശ്യപ്പെട്ട് ലാസ്റ്റ് ഗ്രേഡ് സെർവന്‍റ്സ് നടത്തുന്ന സമരം 22 ദിവസം പിന്നിട്ടു.

ABOUT THE AUTHOR

...view details