തിരുവനന്തപുരം: ജനകീയ സമരങ്ങളെ ക്രൂരമായി അടിച്ചമർത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കണ്ണീർവാതക ഷെല്ലിലടക്കം രാസലായനി കലർത്തിയാണ് സമരക്കാർക്ക് നേരെ പ്രയോഗിച്ചത്. ജനാധിപത്യ കേരളത്തിൽ ഇതുവരെ കേട്ട് കേൾവി ഇല്ലാത്ത രീതിയിലാണ് കോർപ്പറേഷന് എതിരായ സമരത്തെ പൊലീസ് നേരിടുന്നത്.
കണ്ണീർവാതക ഷെല്ലിലടക്കം രാസലായനി കലർത്തി സമരക്കാർക്ക് നേരേ പ്രയോഗിക്കുന്നു: കെ സുരേന്ദ്രൻ - മേയർ ആര്യ രാജേന്ദ്രൻ രാജി
മേയർ ആര്യ രാജേന്ദ്രൻ രാജി വയ്‌ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് കെ സുരേന്ദ്രൻ
കണ്ണീർവാതക ഷെല്ലിലടക്കം രാസലായനി കലർത്തി സമരക്കാർക്ക് നേരേ പ്രയോഗിക്കുന്നു: കെ സുരേന്ദ്രൻ
ALSO READ: തലസ്ഥാനത്ത് യുവമോർച്ച മാർച്ചിൽ സംഘർഷം, കെ സുരേന്ദ്രനടക്കമുള്ളവർക്ക് നേരെ ജലപീരങ്കി പ്രയോഗം
പ്രവർത്തകരെ പൊലീസ് തല്ലി ചതക്കുകയാണ് ചെയ്‌തത്. ഇതുകൊണ്ടൊന്നും പ്രതിഷേധത്തെ അടിച്ചമർത്താം എന്ന് സിപിഎം കരുതേണ്ട. മേയർ ആര്യ രാജേന്ദ്രൻ രാജി വയ്‌ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും സുരേന്ദ്രൻ പറഞ്ഞു.