തിരുവനന്തപുരം: ഇടുക്കിയിൽ എസ്‌എഫ്‌ഐ പ്രവർത്തകനെ കുത്തിക്കൊന്നതില്‍ പ്രതിഷേധിച്ച് നാളെ ( 11.01.22) എസ്‌എഫ്‌ഐ സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്കും. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി എസ്‌എഫ്‌ഐ ഇന്ന് പ്രതിഷേധ പ്രകടനം നടത്തി. കൊലപാതകത്തില്‍ ക്യാമ്പസിനു പുറത്തുള്ളവർ കൂടി പങ്കാളികളായെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് ആരോപിച്ചു.
ഇടുക്കി എഞ്ചിനിയറിങ് കോളജിലെ എസ്എഫ്ഐ പ്രവർത്തകന്‍ കണ്ണൂർ സ്വദേശി ധീരജ് ആണ് കൊല്ലപ്പെട്ടത്. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ എസ്.എഫ്.ഐ- കെ.എസ്.യു സംഘർഷമാണ് കത്തിക്കുത്തിൽ കലാശിച്ചത്.