ഭൂപതിവ് ചട്ടം ഭേദഗതി ചെയ്ത സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധം - order amended
സർക്കാർ തീരുമാനം തുഗ്ലക്ക് പരിഷ്‌കാരമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ജില്ലയിലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്ത സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി കല്ലാറിന്‍റെ നേത്യത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. സർക്കാർ തീരുമാനം തുഗ്ലക്ക് പരിഷ്കാരമാണെന്ന് സമരത്തെ അഭിസംബോധന ചെയ്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ജില്ലയിലെ 15 സെന്‍റിൽ കൂടുതൽ വിസ്തീർണമുള്ള പട്ടയഭൂമിയിൽ വാണിജ്യ നിർമാണ പ്രവർത്തനം നടത്തിയാൽ പട്ടയം റദ്ദാക്കുമെന്നായിരുന്നു സർക്കാർ ഉത്തരവ്. ഇതിനെതിരെ യുഡിഎഫിന്‍റെ നേതൃത്വത്തിൽ ജില്ലയില്‍ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.