തിരുവനന്തപുരം:വട്ടിയൂർക്കാവിൽ കെപി അനിൽകുമാറിൻ്റെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ കൂട്ടരാജി. മൂന്ന് കെപിസിസി അംഗങ്ങളും 14 മണ്ഡലം പ്രസിഡൻ്റുമാരും രണ്ട് ഡിസിസി ഭാരവാഹികളും രണ്ട് ബ്ലോക്ക് പ്രസിഡൻ്റുമാരും രാജി കത്ത് നൽകി. കെട്ടിയിറക്കിയ സ്ഥാനാർഥിയെ വട്ടിയൂർക്കാവിൽ വേണ്ടെന്ന ആവശ്യമുന്നയിച്ചാണ് രാജി. അനിൽകുമാറിനെതിരെ മണ്ഡലത്തിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
കെപി അനിൽകുമാറിൻ്റെ സ്ഥാനാർഥിത്വം; വട്ടിയൂർക്കാവിൽ കൂട്ടരാജി
മൂന്ന് കെപിസിസി അംഗങ്ങളും 14 മണ്ഡലം പ്രസിഡൻ്റുമാരും രണ്ട് ഡിസിസി ഭാരവാഹികളും രണ്ട് ബ്ലോക്ക് പ്രസിഡൻ്റുമാരും രാജിക്കത്ത് നൽകി.
കെപി അനിൽകുമാറിൻ്റെ സ്ഥാനാർഥിത്വം; കോൺഗ്രസിൽ കൂട്ടരാജി
അനിൽകുമാറിനെ സ്ഥാനാർഥിയാക്കിയാൽ തെരഞ്ഞെടുപ്പിനോട് സഹകരിക്കില്ലെന്ന നിലപാടിലാണ് പ്രദേശിക കോൺഗ്രസ് നേതാക്കൾ. അനിൽകുമാർ, ജ്യോതി വിജയകുമാർ എന്നിവരെ സ്ഥാനാർഥികൾ ആക്കുന്നതിനെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
Last Updated : Mar 14, 2021, 2:04 PM IST