തിരുവനന്തപുരം:വി.കെ പ്രശാന്തിന്‍റെ എം.എൽ.എ ഓഫീസിന് നഗരസഭയുടെ ഹെൽത്ത് ഇൻസ്പെക്‌ടർ ഓഫീസിൽ മുറി അനുവദിച്ചതിനെതിരെ യു.ഡി.എഫ് , ബി.ജെ.പി കൗൺസിലർമാരുടെ പ്രതിഷേധം. നടപടിക്രമങ്ങൾ പാലിക്കാതെയാണ് മുറി അനുവദിച്ചതെന്നും കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചോദ്യം ചെയ്യുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.
വി കെ പ്രശാന്തിന്‍റെ ഓഫീസിനെതിരെ പ്രതിഷേധം - വി കെ പ്രശാന്തിന്‍റെ ഓഫീസിനെതിരെ പ്രതിഷേധം
ശാസ്‌തമംഗലത്തെ ഹെൽത്ത് ഇൻസ്പെക്‌ടർ ഓഫീസിലാണ് വട്ടിയൂർക്കാവ് എം.എൽ.എ വി കെ പ്രശാന്തിന്‍റെയും ഓഫീസ്. ഇതിനെതിരെയാണ് യു.ഡി.എഫ് , ബി.ജെ.പി കൗൺസിലർമാരുടെ പ്രതിഷേധം.
ശാസ്‌തമംഗലത്തെ ഹെൽത്ത് ഇൻസ്പെക്‌ടർ ഓഫീസിലാണ് വട്ടിയൂർക്കാവ് എം.എൽ.എ വി കെ പ്രശാന്തിന്‍റെയും ഓഫീസ്. മേയറായിരുന്നയാൾ എംഎൽഎ ആയപ്പോൾ നഗരസഭാ ഓഫീസ് ദുരുപയോഗം ചെയ്യുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്ന് യുഡിഎഫ് ആരോപിച്ചു. അതേസമയം നടപടിക്രമം പാലിച്ചിട്ടുണ്ടെന്നും പിഡബ്ല്യുഡി നിശ്ചയിച്ച നിരക്കിലാണ് മുറി എം.എൽ.എയ്ക്ക് വാടകയ്ക്ക് നൽകിയതെന്നും മേയർ കെ ശ്രീകുമാർ വിശദീകരിച്ചു.
ധനകാര്യ വകുപ്പിന് ലഭിക്കുന്ന അപേക്ഷ കൗൺസിൽ പാസ്സാക്കി വാടക നിശ്ചയിച്ചാണ് മുറി അനുവദിക്കേണ്ടതെന്ന് ബിജെപി കൗൺസിലർമാർ ചൂണ്ടിക്കാട്ടി. മേയറുടെ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി മേയർ കീഴ്വഴക്കം ലംഘിച്ച് മുൻകൂർ അനുമതി നൽകുകയായിരുന്നുവെന്നും ഇത് ചോദ്യം ചെയ്യുമെന്നും ബിജെപി കൗൺസിലർമാർ പറഞ്ഞു. കൗൺസിൽ യോഗത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെയും യുഡിഎഫിന്‍റെയും തീരുമാനം.
TAGGED:
v k prashanth mla