കേരളം

kerala

ETV Bharat / state

Protest Against V S Sivakumar സൊസൈറ്റിയിൽ നിക്ഷേപിച്ച പണം നഷ്‌ടമായെന്ന് ആരോപണം, വി എസ് ശിവകുമാറിന്‍റെ വസതിക്ക് മുന്നിൽ പ്രതിഷേധം - Unemployees Social Welfare Co Operative Society

Unemployees Social Welfare Co-Operative Society Fraud വി എസ് ശിവകുമാർ ഉദ്‌ഘാടനം ചെയ്‌ത സൊസൈറ്റിയിൽ പണം നിക്ഷേപിച്ച 300 നിക്ഷേപകർക്ക് കോടികൾ നഷ്‌ടമായതായി ആരോപണം

Protest Against V S Sivakumar  V S Sivakumar  വി എസ് ശിവകുമാറിന്‍റെ വസതിക്ക് മുന്നിൽ പ്രതിഷേധം  വി എസ് ശിവകുമാർ  സൊസൈറ്റി പ്രസിഡന്‍റ് എം രാജേന്ദ്രൻ  സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി  സൊസൈറ്റിയിൽ നിക്ഷേപിച്ച പണം നഷ്‌ടമായി  പ്രതിഷേധം  Unemployees Social Welfare Co Operative Society  Protest
Protest Against V S Sivakumar

By ETV Bharat Kerala Team

Published : Oct 1, 2023, 4:31 PM IST

Updated : Oct 1, 2023, 5:21 PM IST

വി എസ് ശിവകുമാർ മാധ്യമങ്ങളോട്

തിരുവനന്തപുരം : മുൻമന്ത്രി വി എസ് ശിവകുമാറിന്‍റെ (V S Sivakumar) വസതിക്ക് മുന്നിൽ തിരുവനന്തപുരം ജില്ല അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ (Unemployees Social Welfare Co-Operative Society) പണം നിക്ഷേപിച്ചവരുടെ പ്രതിഷേധം. 300 നിക്ഷേപകർക്കായി 13 കോടിയോളം രൂപ നഷ്‌ടമായതായി ആരോപിച്ചായിരുന്നു പ്രതിഷേധം. കിള്ളിപ്പാലം, വെള്ളായണി, വലിയതുറ ബ്രാഞ്ചുകളിലെ നിക്ഷേപകരാണ് പ്രതിഷേധവുമായി എത്തിയത്.

ശിവകുമാറിന്‍റെ ബിനാമിയുടെതാണ് സൊസൈറ്റി എന്നാണ് നിക്ഷേപകർ ഉന്നയിക്കുന്ന ആക്ഷേപം. അതേസമയം തനിക്ക് ബാങ്കുമായി ഒരു ബന്ധവുമില്ലെന്നും സത്യസന്ധമായി ജീവിക്കുന്നയാളാണ് താനെന്നും വി എസ് ശിവകുമാർ പറഞ്ഞു. പൈസ കിട്ടാത്തതിന് ഉദ്‌ഘാടനം നടത്തിയവരുടെ വീട്ടിലാണോ വരേണ്ടതെന്നും തത്‌പരകക്ഷികൾ പിന്നിലുണ്ടെന്നും ശിവകുമാർ പറഞ്ഞു.

വിഷയത്തിൽ നിയമപരമായി മുന്നോട്ടു പോകും. ഒരാളിനോട് പോലും തുക നിക്ഷേപിക്കാനാവശ്യപ്പെട്ടിട്ടില്ല. 2006 ൽ ഡിസിസി പ്രസിഡന്‍റായിരുന്ന സമയത്താണ് ബാങ്ക് ഉദ്‌ഘാടനം ചെയ്‌തത്. താൻ സത്യസന്ധമായി ജീവിക്കുന്നയാളാണ്. വിഷയത്തിൽ അന്വേഷണം വേണമെന്നും വി എസ് ശിവകുമാർ പറഞ്ഞു.

ബാങ്കിലെ പണം മുഴുവൻ സൊസൈറ്റി പ്രസിഡന്‍റ് എം രാജേന്ദ്രൻ പിൻവലിച്ചെന്നും നിക്ഷേപകർ ആരോപണം ഉന്നയിക്കുന്നുണ്ട്. ശിവകുമാർ മന്ത്രിയായിരിക്കെ രാജേന്ദ്രൻ പി എ ആയിരുന്നെന്നും ശിവകുമാറിന്‍റെ ഉത്തരവാദിത്തത്തിലാണ് നിക്ഷേപകർ പണം നിക്ഷേപിച്ചതെന്നും ആരോപണം ഉന്നയിച്ചാണ് നിക്ഷേപകർ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് പ്രതിഷേധവുമായി എത്തിയത്. എന്നാൽ രാജേന്ദ്രൻ പാർട്ടിക്കാരനാണെന്ന് അറിയാമെന്നും മന്ത്രിയായിരുന്നപ്പോൾ തന്‍റെ സ്റ്റാഫായിരുന്നില്ലെന്നും വി എസ് ശിവകുമാർ വ്യക്തമാക്കി.

ക്രമക്കേട് കൂടുതൽ യുഡിഎഫ്‌ ഭരണത്തിലുള്ള സഹകരണ സംഘങ്ങളിൽ : യുഡിഎഫ് ഭരിക്കുന്ന സഹകരണ സംഘങ്ങളിലാണ് ഏറ്റവും കൂടുതൽ ക്രമക്കേട് നടന്നതെന്ന അന്വേഷണ റിപ്പോർട്ട് അടുത്തിടെയാണ് പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്. സംസ്ഥാനത്ത് ക്രമക്കേട് ഉണ്ടായ 272 സഹകരണ സംഘങ്ങളിൽ 202ൻ്റെയും ഭരണം യുഡിഎഫ് സമിതിക്കെന്നാണ് സഹകരണ രജിസ്‌ട്രാറുടെ റിപ്പോർട്ട്.

മാത്രമല്ല തിരുവനന്തപുരം ജില്ലയിലെ സഹകരണ സംഘങ്ങളിലാണ് തട്ടിപ്പുകള്‍ കൂടുതലും നടന്നതെന്നും റിപ്പോർട്ടിലുണ്ട്. സംസ്ഥാനത്താകെ 16,255 സഹകരണ സംഘങ്ങളാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. 272 സഹകരണ സംഘങ്ങളിലാണ് സഹകരണ രജിസ്ട്രാറുടെ അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്. യുഡിഎഫ് ഭരണ സമിതിയാണ് ഇതിൽ 202 സഹകരണ സംഘങ്ങളിലും. പരിശോധനയിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന 63 സംഘങ്ങളിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.

Last Updated : Oct 1, 2023, 5:21 PM IST

ABOUT THE AUTHOR

...view details