തിരുവനന്തപുരം:ഇന്ധനസെസ് വർധനയിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. നിയമസഭയുടെ നടുത്തളത്തിലിറങ്ങിയാണ് പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം. ബജറ്റിലൂടെ നികുതിഭാരം അടിച്ചേൽപ്പിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ ബാനർ ഉയർത്തി മുദ്രാവാക്യം വിളിയോടെ കാൽനടയായാണ് നിയമസഭയിലേക്ക് എത്തിയത്.
പ്രതിപക്ഷ നേതാവടക്കം പ്രകടനത്തിൽ പങ്കെടുത്തു. സഭ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങിയായിരുന്നു പ്രതിഷേധം. ഇന്ധനസെസ് അടക്കമുള്ള നികുതി നിർദ്ദേശങ്ങൾ പിൻവലിക്കില്ലെന്ന് ധനമന്ത്രി ഇന്നലെ സഭയിൽ വ്യക്തമാക്കിയിരുന്നു. ബജറ്റ് ചർച്ചയ്ക്ക് മറുപടി പറയുമ്പോഴായിരുന്നു ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നികുതി വർധനവിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷം അറിയിച്ചിരുന്നു.