തിരുവനന്തപുരം: കേന്ദ്ര കാർഷിക നിയമങ്ങള്‍ക്കെതിരെ ഇനി പ്രമേയമല്ല നിയമ നിർമാണമാണ് വേണ്ടതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എട്ടാം തീയതി നിയമസഭ ചേരുമ്പോൾ പ്രമേയം കൊണ്ടു വരാനാണ് സർക്കാർ നീക്കമെങ്കിൽ പ്രതിപക്ഷം അതിനോട് യോജിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കാര്‍ഷിക നിയമം; ഇനി വേണ്ടത് നിയമ നിര്‍മാണമെന്ന് ഉമ്മന്‍ ചാണ്ടി - kerala government farm act
സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിനെ ഭയമാണ്. ഗവര്‍ണറുടെ നടപടി ഭരണഘടന വിരുദ്ധമെന്നും ഉമ്മന്‍ ചാണ്ടി.
സംസ്ഥാന സർക്കാരിന് കേന്ദ്ര സർക്കാരിനെ ഭയമാണ്. അതുകൊണ്ടാണ് ഗവർണറുടെ നടപടിക്കെതിരെ നിയമസഭയുടെ ശങ്കരനാരായണൻ ലോഞ്ചിൽ എല്ലാ അംഗങ്ങളും ഒത്തുകൂടി പ്രമേയം പാസാക്കണമെന്ന പ്രതിപക്ഷ നിർദേശത്തോട് സർക്കാർ പ്രതികരിക്കാതിരുന്നത്. നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണറുടെ നടപടി ഭരണഘടന വിരുദ്ധമാണെന്നും അതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. അതേസമയം യുഡിഎഫ് എംഎൽഎമാർ നിയമസഭയിലെത്തി ഗവർണർക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തുകയും യുഡിഎഫ് നിയമസഭ കക്ഷി യോഗം ചേർന്ന് പ്രമേയം പാസാക്കുകയും ചെയ്‌തു.