കേരളം

kerala

ETV Bharat / state

മദ്യവിൽപനശാലക്കെതിരെ പ്രതിഷേധം ശക്തം - protest against beverages outlet

മദ്യവിൽപനശാലക്കെതിരെ സംയുക്ത സമരസമിതി നടത്തിയ സായാഹ്ന ധർണ ശബരിനാഥൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു.

മദ്യവിൽപന ശാലക്കെതിരെ പ്രതിഷേധം ശക്തം

By

Published : Aug 13, 2019, 4:00 AM IST

Updated : Aug 13, 2019, 4:44 AM IST

തിരുവനന്തപുരം: കാട്ടാക്കട പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ ജനവാസ കേന്ദ്രമായ പുന്നാംകരിക്കകത്ത് ആരംഭിക്കാൻ പോകുന്ന മദ്യവിൽപനശാലക്കെതിരെ പ്രതിഷേധം ശക്തം. പുന്നാംകരിക്കകത്ത് മദ്യവിൽപന ശാല തുടങ്ങാൻ സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് ശബരിനാഥൻ എംഎൽഎ പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് ഇതിനുള്ള നീക്കങ്ങൾ ഇവിടെ നടക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും എംഎൽഎ ആരോപിച്ചു. മദ്യവിൽപന ശാലക്കെതിരെ സംയുക്ത സമരസമിതി നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ പഞ്ചായത്ത് ഭരണസമിതിയും താനുൾപ്പെടെയുള്ള ജനസമൂഹവും ഇതിന് എതിരാണെന്നും എന്തുവിലകൊടുത്തും ഇത് ചെറുക്കുമെന്നും എംഎൽഎ പറഞ്ഞു.

മദ്യവിൽപനശാലക്കെതിരെ പ്രതിഷേധം ശക്തം

ഇവിടെ മദ്യവിൽപനശാല തുറക്കില്ലെന്ന് സർക്കാർ അധികൃതർ രേഖാമൂലം അറിയിക്കുന്നു. അതുവരെ സമരം തുടരുന്നതിൽ തെറ്റില്ലെന്നും എംഎൽഎ കൂട്ടിച്ചേർത്തു. പ്രതിഷേധ യോഗത്തിൽ പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് രാമചന്ദ്രൻ, കോൺഗ്രസ് നേതാക്കളായ കട്ടക്കോട് തങ്കച്ചൻ, പുന്നറത്ത്കുഴി സത്യദാസ് തുടങ്ങിയവർ സംസാരിച്ചു.

Last Updated : Aug 13, 2019, 4:44 AM IST

ABOUT THE AUTHOR

...view details