ജനവാസ കേന്ദ്രത്തിനരികെ ബിവറേജ്; പ്രതിഷേധം വ്യാപകം - പ്രതിഷേധം വ്യാപകം
പുന്നാംകരിക്കകത്ത് ആരംഭിക്കാന്‍ പോകുന്ന ബിവറേജ് ഔട്ട്‌ലറ്റിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍.
തിരുവനന്തപുരം: കാട്ടാക്കട പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ ജനവാസ കേന്ദ്രമായ പുന്നാംകരിക്കകത്ത് പുതുതായി ആരംഭിക്കാൻ പോകുന്ന ബിവറേജസ് ഔട്ട്‌ലറ്റിനെതിരെ വ്യാപക പ്രതിഷേധം. ഇവിടെ ബിവറേജസ് ഔട്ട്‌ലറ്റ് തുടങ്ങില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ വാഗ്ദാനങ്ങൾ പൊള്ളയാണെന്ന് തിരിച്ചറിഞ്ഞെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ബിവറേജസ് ഔട്ട്‌ലറ്റ് സ്ഥാപിക്കുന്നതിന് എതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ കൂട്ടായ്‌മ പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ഉദ്യോഗസ്ഥ വഞ്ചന തിരിച്ചറിഞ്ഞതോടെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് രാമചന്ദ്രന്‍ പറഞ്ഞു. വിവിധ രാഷ്ട്രീയകക്ഷി പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.