കേരളം

kerala

ETV Bharat / state

പ്രവാചക നിന്ദ: 'സംഘപരിവാര്‍ രാജ്യത്തെ നാണംകെടുത്തി', രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി - മുഖ്യമന്ത്രി പിണറായി വിജയൻ

ഓരോ പൗരനും അയാൾക്ക് ഇഷ്‌ടമുള്ള മതങ്ങളിൽ വിശ്വസിക്കാനുള്ള അവകാശം നൽകുന്ന നമ്മുടെ ഭരണഘടനയെ അവർ തീർത്തും അവഗണിക്കുന്ന തരത്തിലുള്ളതാണ് സംഘപരിവാർ പ്രസ്‌താവനയെന്ന് മുഖ്യമന്ത്രി

Cm pinarayi vijayan  പ്രവാചക നിന്ദ  CM Pinarayi on Prophet Comment row  prophet comment row cm Pinarayi Vijayan criticizes BJP Sangh Parivar  insult to the prophet  പ്രവാചക നിന്ദ പ്രസ്‌താവന  Sangh parivar shames the country before the world  ലോകത്തിന് മുന്നില്‍ സംഘപരിവാര്‍ രാജ്യത്തെ നാണംകെടുത്തി  പ്രവാചക നിന്ദ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയൻ  cm Pinarayi Vijayan
പ്രവാചക നിന്ദ; ലോകത്തിന് മുന്നില്‍ സംഘപരിവാര്‍ രാജ്യത്തെ നാണംകെടുത്തി'; രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

By

Published : Jun 7, 2022, 7:50 AM IST

തിരുവനന്തപുരം:ബി.ജെ.പി വക്താവിന്‍റെ പ്രവാചക നിന്ദ പ്രസ്‌താവനയെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാചകനെതിരായ അധിക്ഷേപം സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതേതര ജനാധിപത്യ രാഷ്ട്രമെന്ന നിലയ്ക്ക് ഏവരും ആദരവോടെ കാണുന്ന നമ്മുടെ രാജ്യത്തെ ലോകത്തിനു മുന്നിൽ നാണം കെടുത്തുന്ന അവസ്ഥയിൽ എത്തിച്ചിരിക്കുകയാണ് സംഘപരിവാർ ശക്തികൾ.

മുസ്ലിങ്ങളെയും ക്രൈസ്‌തവരെയും കമ്മ്യൂണിസ്റ്റുകാരെയും ആഭ്യന്തര ശത്രുക്കളായി കാണുന്ന ഗോൾവാൾക്കർ ചിന്തയാണ് ബി.ജെ.പി നേതാവിൻ്റെ വാക്കുകളിലൂടെ പുറത്തു വന്നത്. ഓരോ പൗരനും അയാൾക്ക് ഇഷ്‌ടമുള്ള മതങ്ങളിൽ വിശ്വസിക്കാനുള്ള അവകാശം നൽകുന്ന നമ്മുടെ ഭരണഘടനയെ അവർ തീർത്തും അവഗണിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിൻ്റെ മത നിരപേക്ഷ പാരമ്പര്യത്തെ അപകടപ്പെടുത്തുന്ന ശ്രമങ്ങൾക്ക് തടയിടാനും വിദ്വേഷ പ്രചാരകരെ ശിക്ഷിക്കാനും കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം. മറ്റൊരു മതസ്ഥന്‍റെ വിശ്വാസത്തെയും സംസ്‌കാരത്തെയും അവഹേളിക്കാനോ നിഷേധിക്കാനോ ഉള്ള അവകാശം ഭരണഘടന ആർക്കും നൽകുന്നില്ല. വർഗീയ ശക്തികൾക്കെതിരെ പൊതുസമൂഹത്തിൽ നിന്നും ഒറ്റക്കെട്ടായ എതിർപ്പ് ഉയർന്നു വരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ALSO READ:ബിജെപി നേതാക്കളുടെ നബിനിന്ദ : അപലപിച്ച് ഒമാനും യുഎഇയും

ഒരു ടെലിവിഷൻ ചാനൽ ചർച്ചയിലാണ് ബി.ജെ.പി മുൻ ദേശീയ വക്താവ് നുപുർ ശർമ മുഹമ്മദ് നബിക്കെതിരായ പരാമർശം നടത്തിയത്. കൂടാതെ ട്വിറ്ററിലൂടെ ബി.ജെ.പി ഡൽഹി മീഡിയ ഇൻ ചാർജ് നവീൻ കുമാർ ജിൻഡാലും അധിക്ഷേപകരമായ പരാമർശം നടത്തിയിരുന്നു. ഇരുവരുടെയും പരാമർശത്തിനെതിരെ ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ABOUT THE AUTHOR

...view details