വസ്തു തര്‍ക്കം; തിരുവനന്തപുരത്ത് ഗൃഹനാഥന്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു - ആത്മഹത്യക്ക് ശ്രമിച്ചു
നെയ്യാറ്റിൻകരയിൽ ഗൃഹനാഥൻ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെൺപകൽ സ്വദേശി രാജനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തടയാൻ ശ്രമിച്ച ഭാര്യ അമ്പിളിക്കും പൊള്ളലേറ്റു.
![വസ്തു തര്‍ക്കം; തിരുവനന്തപുരത്ത് ഗൃഹനാഥന്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു Property dispute; In Thiruvananthapuram, man tried to commit suicide by setting himself on fire Property dispute Man tried commit suicide fire വസ്തു തര്‍ക്കം; തിരുവനന്തപുരത്ത് ഗൃഹനാഥന്‍ തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു വസ്തു തര്‍ക്കം തിരുവനന്തപുരത്ത് ഗൃഹനാഥന്‍ തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു ആത്മഹത്യക്ക് ശ്രമിച്ചു നെയ്യാറ്റിൻകര](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9966930-908-9966930-1608632692416.jpg)
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഗൃഹനാഥൻ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെൺപകൽ സ്വദേശി രാജനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തടയാൻ ശ്രമിച്ച ഭാര്യ അമ്പിളിക്കും പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ രാജനേയും ഭാര്യയേയും ജനറൽ ആശുപത്രിയിൽ എത്തിച്ച ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, നെയ്യാറ്റിൻകര കോടതിയിൽ അയൽവാസിയായ വസന്തയുമായി രാജന് ഭൂമി സംബന്ധമായ തർക്കം നിലനിന്നിരുന്നു. ഈ ഭൂമിയിൽ അടുത്തിടെ രാജൻ വച്ചു കെട്ടിയ താൽക്കാലിക ഷെഡ് പൊളിച്ചു മാറ്റാൻ കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാൻ എത്തിയപ്പോൾ ആയിരുന്നു രാജൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവസമയത്ത് പിടിച്ചുമാറ്റാൻ ശ്രമിച്ച, ഭാര്യ അമ്പിളിക്കും ഗ്രേഡ് എസ്ഐ അനിൽകുമാറിനും ചെറിയ പൊള്ളലേറ്റു.