തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ബസുകളിൽ ഉച്ചത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി. യാത്രക്കാരുടെ താൽപര്യങ്ങൾ സംരക്ഷിച്ച് സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യുന്നതിനായാണ് കെ.എസ്.ആർ.ടി.സിയുടെ നീക്കം.
ബസുകളിൽ യാത്രക്കാർ അമിത ശബ്ദത്തിൽ സഭ്യമല്ലാത്ത രീതിയിൽ സംസാരിക്കുന്നതും, ഉച്ചത്തിൽ വീഡിയോ, ഗാനങ്ങൾ കേൾക്കുന്നതും സംബന്ധിച്ച് പരാതികൾ ഉയരുന്നതിനിടെയാണ് നടപടി.