കേരളം

kerala

ETV Bharat / state

പൊതുസ്ഥലത്തെ വാവ് ബലിതർപ്പണത്തിന് വിലക്ക് - covid 19 news

വീടുകളിൽ തന്നെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ബലിയിടുന്നതിന് വിലക്കുണ്ടാകില്ല

കൊവിഡ് 19 വാര്‍ത്ത  ബലിതര്‍പ്പണം വാര്‍ത്ത  covid 19 news  balitharppanam news
ബലിതർപ്പണം

By

Published : Jul 17, 2020, 9:52 PM IST

തിരുവനന്തപുരം:കൊവിഡ് 19 പശ്ചാത്തലത്തിൽ ജില്ലയിൽ പൊതുസ്ഥലത്ത് കർക്കടകവാവ് ബലിതർപ്പണം അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം. അതേസമയം ക്ഷേത്രങ്ങളിൽ ഓൺലൈൻ വഴി ബുക്ക് ചെയ്‌ത് കർമ്മങ്ങൾ നടത്താന്‍ സൗകര്യം ഒരുക്കും. പൊതുജനങ്ങൾ നേരിട്ടെത്താൻ പാടില്ല. പകരം ക്ഷേത്രങ്ങളിലെ പുരോഹിതര്‍ കർമ്മങ്ങൾ നടത്തും. വീടുകളിൽ തന്നെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ബലിയിടുന്നതിന് വിലക്കുണ്ടാകില്ല. സ്വകാര്യ സംഘടനകളോ വ്യക്തികളോ ബലിക്കടവുകളിലും ക്ഷേത്രങ്ങളിലും മറ്റു പൊതുസ്ഥലങ്ങളിലും ബലിതർപ്പണം നടത്തുന്നില്ലെന്ന് പൊലീസ് ഉറപ്പു വരുത്തും. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എഡിഎം വിആർ വിനോദ് അറിയിച്ചു.

ABOUT THE AUTHOR

...view details