തിരുവനന്തപുരം: പ്രൊഫ. ജി ശങ്കരപ്പിള്ള നാടകോത്സവത്തിന് തൈക്കാട് ഭാരത് ഭവൻ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ഇന്ന് തുടക്കം. അന്വേഷണാത്മക പരീക്ഷണ നാടകങ്ങളുടെ വക്താവായിരുന്ന പ്രൊഫ. ജി ശങ്കരപ്പിള്ളയുടെ 11 നാടകങ്ങളുടെ പുനരാവിഷ്‌കാരമാണ് ഏഴ് ദിവസം അരങ്ങേറുക.
പ്രൊഫ. ജി ശങ്കരപ്പിള്ള നാടകോത്സവത്തിന് ഇന്ന് തുടക്കം - Drama Festival
പ്രൊഫ ജി. ശങ്കരപ്പിള്ളയുടെ 11 നാടകങ്ങളുടെ പുനരാവിഷ്‌കാരം ഏഴ് ദിവസങ്ങളിലായി തൈക്കാട് ഭാരത് ഭവൻ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ അരങ്ങേറും.
![പ്രൊഫ. ജി ശങ്കരപ്പിള്ള നാടകോത്സവത്തിന് ഇന്ന് തുടക്കം പ്രൊഫസർ ജി.ശങ്കരപ്പിള്ള നാടകോത്സവം ജി.ശങ്കരപ്പിള്ള നാടകോത്സവം ഭാരത് ഭവൻ Professor G Sankarapillai Drama Festival G Sankarapillai Drama Festival](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6011125-thumbnail-3x2-d.jpg)
ഭാരത് ഭവനൊപ്പം പരീക്ഷണ നാടകാവതരണത്തിലെ മുൻനിരക്കാരായ നാട്യഗൃഹവും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്നേഹദൂതൻ ആണ് ആദ്യ നാടകം. ഒരു കൂട്ടം ഉറുമ്പുകൾ, ഏതോ ചിറകടിയൊച്ചകൾ, രക്ഷാപുരുഷൻ, ആസ്ഥാന വിഡ്ഢികൾ, അണ്ടനും-അടകോടനും, പൂജാമുറി, കിഴവനും കഴുതയും, ഇലപൊഴിയും കാലത്തൊരു പുലർകാല വേള, ഭരതവാക്യം, അവതരണം ഭ്രാന്താലയം എന്നീ നാടകങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ അരങ്ങേറും. ജി ശങ്കരപ്പിള്ളയുടെ വിഖ്യാത നാടകങ്ങളുടെ പുതിയ രംഗഭാഷയാണ് നാടകോത്സവം അവതരിപ്പിക്കുകയെന്ന് ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ പറഞ്ഞു.