തിരുവനന്തപുരം: മലയാള സിനിമയുടെ നിർമാണ ചെലവ് അമ്പത് ശതമാനം കുറയ്ക്കുമെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. തീരുമാനം മറ്റു ചലച്ചിത്ര സംഘടനകളെ അറിയിക്കും. താരസംഘടനയായ അമ്മ, ഫെഫ്ക്ക എന്നിവരുമായി ചർച്ച നടത്തും. താരങ്ങൾ സ്വമേധയാ പ്രതിഫലം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താരങ്ങളുടെ പ്രതിഫലം എത്ര ശതമാനം കുറയ്ക്കണമെന്ന് ചർച്ചയിലൂടെ തീരുമാനിക്കും. സിനിമാ മേഖല കടന്നു പോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണ്.
താരങ്ങൾ പ്രതിഫലം കുറയ്ക്കണം: സിനിമ മേഖല പ്രതിസന്ധിയിലെന്ന് നിർമാതാക്കളുടെ സംഘടന - production
താരസംഘടനയായ അമ്മ, ഫെഫ്ക്ക എന്നിവരുമായി ചർച്ച നടത്തും. താരങ്ങൾ സ്വമേധയാ പ്രതിഫലം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താരങ്ങളുടെ പ്രതിഫലം എത്ര ശതമാനം കുറയ്ക്കണമെന്ന് ചർച്ചയിലൂടെ തീരുമാനിക്കും
എല്ലാവരും സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെലവ് കുറയ്‌ക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടി കാണിച്ച് താരസംഘടനയ്ക്ക് കത്ത് നൽകും. സഹകരിക്കാൻ തയ്യാറാണെന്ന് മമ്മൂട്ടിയും മോഹൻലാലും നിർമാതാക്കളെ വ്യക്തിപരമായി അറിയിച്ചിട്ടുണ്ട്. ബിഗ് ബജറ്റ് സിനിമകൾ സമീപ ഭാവിയിൽ മലയാളത്തിൽ ഉണ്ടാകില്ലെന്നും കെ.എഫ്.പി.എ ഭാരവാഹികൾ വ്യക്തമാക്കി.
66 സിനിമകളാണ് റിലീസിനായി തയ്യാറായി നിൽക്കുന്നത്. നിലവിൽ മൂന്ന് സിനിമകൾ മാത്രമാണ് ഓൺലൈൻ റിലീസ് ചെയ്യുമെന്ന് അറിയിച്ചിട്ടുള്ളത്. സംഘടന ഓൺലൈൻ റിലീസിന് എതിരല്ല. നിലവിൽ സർക്കാർ അനുമതി നൽകിയിട്ടുള്ളത് ഇൻഡോർ ഷൂട്ടിംഗിനാണ്. ഇത് പ്രായോഗികമല്ലെന്നാണ് നിർമാതാക്കൾ അറിയിച്ചത്. ഇപ്പോഴുള്ള ചെലവിൽ മലയാള സിനിമ നിർമിക്കാൻ തയ്യാറല്ലെന്നും കെ.എഫ്.പി.എ ഭാരവാഹികൾ അറിയിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് എം.രഞ്ജിത്തും സെക്രട്ടറി ആന്‍റോ ജോസഫും യോഗ തീരുമാനങ്ങൾ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. ജില്ലാ കലക്ടറുടെ പ്രത്യേക അനുമതിയോടെയാണ് കൊച്ചിയിലെ കെ.എഫ്.പി.എ ആസ്ഥാനത്ത് നിർമാതാക്കൾ യോഗം ചേർന്നത്.