തിരുവനന്തപുരം: പാലാ തെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം നൽകുന്നതിൽ നിയമപരമായ തടസ്സമുണ്ടെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനിലും കേസുണ്ട്.വർക്കിങ് ചെയർമാനിൽ നിന്ന് ചിഹ്നം വാങ്ങിക്കാൻ ആഗ്രഹമില്ലാത്തയാൾക്ക് ചിഹ്നം അനുവദിക്കുന്നത് എങ്ങനെയെന്നും ചിഹ്നം ആവശ്യപ്പെടാത്ത സാഹചര്യത്തിൽ അത് നൽകാനാവില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു.
പാലാ തെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം അനുവദിക്കുന്നതിൽ തടസ്സം: മോൻസ് ജോസഫ്
കേരള കോൺഗ്രസ് വർക്കിങ് ചെയർമാനായി പി.ജെ ജോസഫിനെ അംഗീകരിക്കാൻ തയ്യാറാകാത്തതാണ് രണ്ടില ചിഹ്നം അനുവദിക്കുന്നതിന് തടസ്സമാകുന്നതെന്ന് മോന്‍സ് ജോസഫ്.
പാലാ തെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം അനുവദിക്കുന്നതിൽ തടസ്സം: മോൻസ് ജോസഫ്
പാലായിൽ യുഡിഎഫിന്‍റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും നാളത്തെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പി.ജെ ജോസഫും പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Last Updated : Sep 4, 2019, 5:46 PM IST