കേരളം

kerala

ETV Bharat / state

'കക്കൂസ് വെട്ടാന്‍ പോയാലും അഭിമാനം'; പ്രസ്‌താവനയിലുറച്ച് പ്രിയ വര്‍ഗീസ് - priya vargheess facebook post

എന്‍.എസ്‌.എസിന് വേണ്ടി കക്കൂസ് വെട്ടാന്‍ പോയാലും അഭിമാനമാണെന്ന പ്രിയ വര്‍ഗീസിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റില്‍ വ്യക്തത വരുത്തി പുതിയ എഫ്‌ബി പോസ്‌റ്റ്.

പ്രിയ വര്‍ഗീസ് ഫെയ്‌സ് ബുക്ക് പോസ്‌റ്റ്  priya varghees face book post  priya varghees fb post  fb post of priya varghees  കക്കൂസ് വെട്ടാന്‍ പോയാലും അഭിമാനം  പ്രസ്‌താവനയിലുറച്ച് പ്രിയ വര്‍ഗീസ്  ഫെയ്‌സ്‌ ബുക്ക് പോസ്‌റ്റ്  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  പ്രിയ വര്‍ഗീസ്  kerala news updates  latest news in kerala
കക്കൂസ് വെട്ടാന്‍ പോയാലും അഭിമാനം; പ്രസ്‌താവനയിലുറച്ച് പ്രിയ വര്‍ഗീസ്

By

Published : Nov 19, 2022, 1:15 PM IST

Updated : Nov 19, 2022, 1:58 PM IST

തിരുവനന്തപുരം:എന്‍.എസ്‌.എസിന് വേണ്ടി കുഴിയല്ല കക്കൂസ് വെട്ടാന്‍ പോയാലും അഭിമാനമെന്ന പ്രസ്‌താവനയിലുറച്ച് പ്രിയ വര്‍ഗീസ്. നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രിയ വര്‍ഗീസ് ഫേസ്‌ബുക്കില്‍ കുറിച്ചു. കോടതിയലക്ഷ്യമെന്ന് മാധ്യമങ്ങള്‍ പറഞ്ഞപ്പോഴാണ് പോസ്റ്റ് പിന്‍വലിച്ചതെന്നും പ്രിയ കുറിച്ചു.

എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ ആയി കുഴിവെട്ടാന്‍ പോയതിനെ അധ്യാപന പരിചയമായി കണക്കാക്കാന്‍ കഴിയില്ലെന്ന കോടതിയുടെ പരാമര്‍ശത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയ പ്രിയ വര്‍ഗീസ് പിന്നീടത് പിന്‍വലിച്ചിരുന്നു. ഇതില്‍ വ്യക്തത വരുത്തി കൊണ്ടാണ് പ്രിയ വര്‍ഗീസിന്റെ പുതിയ എഫ്‌ബി പോസ്റ്റ്.

പ്രിയ വര്‍ഗീസിന്‍റെ പോസ്‌റ്റിന്‍റെ പൂര്‍ണരൂപം: പിന്‍വലിച്ചത് കോടതിയലക്ഷ്യമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ്. സാങ്കേതികമായിട്ടാണെങ്കിലും അങ്ങിനെ വരരുതല്ലോ. ഭരണഘടനയും കോടതികളും കൂടി ഇല്ലാതായാല്‍ പിന്നെ എന്തുണ്ട് ഇന്നത്തെ ഇന്ത്യയില്‍ ബാക്കി. അതുകൊണ്ട് മാത്രം.

നാഷണല്‍ സര്‍വീസ് സ്‌കീമിന് വേണ്ടി കുഴിയല്ല കക്കൂസ് വെട്ടാന്‍ പോയാലും അഭിമാനം എന്ന പ്രസ്‌താവനയില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ല ????Not me but you എന്ന എന്‍. എസ്. Motto മലയാളത്തില്‍ 'വ്യക്തിയല്ല സമൂഹമാണ് പ്രധാനം 'എന്നാണ് ഉപയോഗിക്കാറുള്ളത് എന്ന് പോലും അറിയാത്ത മാധ്യമ വാര്‍ത്തകള്‍ തന്നെയാണ് എന്‍. എസ്. എസിന്‍റെ പ്രസക്തിയെ അടിവരയിട്ട് ഉറപ്പിക്കുന്നത്.

കക്കൂസ് വെട്ടാന്‍ പോയാലും അഭിമാനം; പ്രസ്‌താവനയിലുറച്ച് പ്രിയ വര്‍ഗീസ്

എന്‍.എസ്.എസ് പ്രവര്‍ത്തന പരിചയമില്ലാത്ത വിദ്യാഭ്യാസം എത്ര ശുഷ്‌കമായിരിക്കും എന്നതിന് അതിലും വലിയ ഉദാഹരണം വേണോ.

Last Updated : Nov 19, 2022, 1:58 PM IST

ABOUT THE AUTHOR

...view details