കേരളം

kerala

ETV Bharat / state

കോളേജ് പ്രവേശനത്തിന് തലവരിപ്പണം വാങ്ങിയ സംഭവം; നടപടിയെടുക്കുമെന്ന് കേരള സർവ്വകലാശാല വൈസ് ചാൻസലർ

മാനേജ്‌മെന്‍റ് സീറ്റുകളും ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത ശേഷമേ അഡ്മിഷൻ നടത്താൻ പാടുള്ളൂവെന്ന് നിർദേശം നൽകിയിട്ടുണ്ടെന്ന് കേരള സർവ്വകലാശാല വൈസ് ചാൻസലർ.

കേരള സർവ്വകലാശാല വൈസ് ചാൻസലർ

By

Published : Jun 13, 2019, 11:55 PM IST

തിരുവനന്തപുരം: ബിരുദ പ്രവേശനത്തിന് തിരുവനന്തപുരത്തെ സ്വകാര്യ കോളേജ് തലവരിപ്പണം വാങ്ങിയ സംഭവത്തിൽ പരിശോധന നടത്തി നടപടിയെടുക്കുമെന്ന് കേരള സർവ്വകലാശാല വൈസ് ചാൻസലർ. ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാൻ 80 ശതമാനം സീറ്റുകളിലും അഡ്മിഷൻ ഓൺലൈൻ ആക്കിയിട്ടുണ്ട്. മാനേജ്‌മെൻ് സീറ്റുകളും ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത ശേഷമേ അഡ്മിഷൻ നടത്താൻ പാടുള്ളൂവെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം പണം ആവശ്യപ്പെട്ട അഡ്മിനിസ്‌ട്രേഷൻ സ്റ്റാറ്റാഫിനെതിരെ മാനേജ്‌മെന്‍റ് അന്വേഷണം പ്രഖ്യാപിച്ചു. മാനേജ്‌മെന്‍റിന്‍റെ അറിവോടെയല്ല ഇയാൾ പണം ആവശ്യപ്പെട്ടതെന്നാണ് കോളേജിന്‍റെ വിശദീകരണം. വിദ്യാർഥിക്ക് സർക്കാർ ഫീസിൽ തന്നെ അഡ്മിഷൻ നൽകുമെന്നും മാനേജ്‌മെന്‍റ് അറിയിച്ചു. പ്രതിപക്ഷ വിദ്യാർഥി സംഘടനയായ എംഎസ്എഫുമായി മാനേജ്‌മെന്‍റ് നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

ABOUT THE AUTHOR

...view details