തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ നേതൃത്വത്തില്‍ നടത്തുന്ന സൂചന പണിമുടക്ക് തിങ്കളാഴ്‌ച (30.10.2023) അര്‍ധരാത്രി മുതല്‍ ആരംഭിക്കും. 24 മണിക്കൂറാണ് പണിമുടക്കുക. പ്രൈവറ്റ് ബസുകളുടെ പെര്‍മിറ്റുകള്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചും വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഉടമകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് സൂചന പണിമുടക്ക് നടത്തുക.
വിഷയങ്ങളില്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ പ്രൈവറ്റ് ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍റെ തീരുമാനം. ബസ് വ്യവസായം കൊണ്ട് മുന്നോട്ടുപോകാനാകാത്ത സാഹചര്യമാണ്. അതിദരിദ്ര വിദ്യാര്‍ഥികളുടെ സൗജന്യ യാത്ര സംബന്ധിച്ച് ഒരു കൂടിയാലോചനയും സര്‍ക്കാര്‍ നടത്തിയില്ല.