തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ നാളെ (09.11.21) മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജു ബസ് ഉടമകളുമായി ഇന്ന് (08.11.21) ചര്‍ച്ച നടത്തും.
കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസില്‍ രാത്രി പത്ത് മണിക്കാണ് ചര്‍ച്ച. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ഡീസല്‍ സബ്സിഡി അനുവദിക്കണമെന്നും ആവശ്യപെട്ടാണ് ബസ് ഉടമകളുടെ സമരം.