കേരളം

kerala

ETV Bharat / state

അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവച്ചു

സ്വകാര്യ ബസുടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ബുധനാഴ്‌ച പ്രഖ്യാപിച്ചിരുന്ന സൂചനാപണിമുടക്കും, കോർഡിനേഷൻ കമ്മിറ്റി വെള്ളിയാഴ്‌ച മുതൽ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്കുമാണ് മാറ്റിവച്ചത്

അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റി വെച്ചു

By

Published : Nov 18, 2019, 8:42 PM IST

Updated : Nov 18, 2019, 9:32 PM IST

തിരുവനന്തപുരം: ചാർജ് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചു. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ ചർച്ചയിലാണ് സമരം മാറ്റി വയ്ക്കാന്‍ തീരുമാനിച്ചത്. സ്വകാര്യ ബസുടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ബുധനാഴ്‌ച പ്രഖ്യാപിച്ചിരുന്ന സൂചനാപണിമുടക്കും, കോർഡിനേഷൻ കമ്മിറ്റി വെള്ളിയാഴ്‌ച മുതൽ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്കുമാണ് മാറ്റി വെച്ചത്. ഡിസംബർ ആദ്യവാരം വീണ്ടും ചർച്ച നടത്തി ഉചിതമായ തീരുമാനമെടുക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ബസുടമകൾ പറഞ്ഞു.

അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവച്ചു

മിനിമം നിരക്ക് പത്ത് രൂപയാക്കുക, മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററായി കുറയ്ക്കുക, വിദ്യാർത്ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സ്വകാര്യ ബസുടമകൾ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. ആവശ്യങ്ങൾ മന്ത്രിയെ ബോധ്യപ്പെടുത്തിയതായും ഉചിതമായ തീരുമാനമെടുക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയതായും സ്വകാര്യ ബസുടമകളുടെ സംഘടന പ്രതിനിധികൾ അറിയിച്ചു. ഡിസംബറിൽ നടക്കുന്ന ചർച്ചക്ക് മുന്നേ മുഖ്യമന്ത്രിയുമായി ഗതാഗത മന്ത്രി ചർച്ച നടത്തും. സ്വകാര്യ ബസുടമകളുടെ ആവശ്യങ്ങൾ പഠിക്കാൻ കഴിഞ്ഞ വർഷം സർക്കാർ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ചുമതലപ്പെടുത്തിയെങ്കിലും തുടർ നടപടികളില്ലാത്തതിനാലാണ് ബസുടമകൾ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്.

Last Updated : Nov 18, 2019, 9:32 PM IST

ABOUT THE AUTHOR

...view details