കേരളം

kerala

ETV Bharat / state

പെര്‍മിറ്റ് ലംഘനം; സ്വകാര്യ ബസ് പിടിച്ചെടുത്തു - കെഎസ്ആര്‍ടിസി

കോട്ടയം ആസ്ഥാനമായ കൊണ്ടോട്ടി മോട്ടോഴ്സിന്‍റെ ഉടമസ്ഥതയിലുള്ള ബസ് തിരുവനന്തപുരം- കട്ടപ്പന കെ.എസ്.ആർ.ടി.സി റൂട്ടിൽ സമാന്തര സർവീസ് നടത്തി വരികയായിരുന്നു.

പെര്‍മിറ്റ് ലംഘനം; സ്വകാര്യ ബസ് പിടിച്ചെടുത്തു

By

Published : Jul 12, 2019, 11:16 AM IST

Updated : Jul 12, 2019, 4:50 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് പെർമിറ്റ് ലംഘനം നടത്തി സർവീസ് നടത്തിയ കൈറോസ് എന്ന സ്വകാര്യ ബസ് ആർ.ടി.ഒ പിടിച്ചെടുത്തു കെ.എസ്.ആർ.ടി.സി എൻഫോഴ്സ്മെന്‍റും ആർ.ടി.ഒയും സംയുക്തമായി നടത്തിയ പരിശോധനയില്‍ ടെക്നോപർക്കിന് സമീപത്ത് വച്ചാണ് ബസ് പിടിച്ചെടുത്തത്. ഇത് പത്താം തവണയാണ് സ്റ്റേജ് കാരിയര്‍ പെര്‍മിറ്റ് ഇല്ലാത്ത സ്വകാര്യ ബസ് പിടികൂടുന്നത്.

പെര്‍മിറ്റ് ലംഘനം; സ്വകാര്യ ബസ് പിടിച്ചെടുത്തു

കോട്ടയം ആസ്ഥാനമായ കൊണ്ടോട്ടി മോട്ടോഴ്സിന്‍റെ ഉടമസ്ഥതയിലുള്ള കൈറോസ് എന്ന ബസ് തിരുവനന്തപുരം - കട്ടപ്പന കെ.എസ്.ആർ.ടി.സി റൂട്ടിൽ സമാന്തര സർവീസ് നടത്തി വരികയായിരുന്നു. കെ.എസ്.ആർ.ടി.സിയുടെ പരാതിയെ തുടർന്നായിരുന്നു പരിശോധന. പിടിച്ചെടുക്കുമ്പോൾ ബസില്‍ 36 യാത്രക്കാർ ഉണ്ടായിരുന്നു. ഇവരെ നിശ്ചിത സ്ഥലങ്ങളിൽ ഇറക്കിയ ശേഷം ബസ് തമ്പാനൂർ ആർ.ടി.ഒ ഓഫീസിൽ എത്തിച്ചു.

തുടർച്ചയായി നിയമലംഘനം നടത്തുന്ന ബസിന്‍റെ പെർമിറ്റും ലൈസൻസും റദ്ദാക്കണമെന്ന് കെ.എസ്.ആർ.ടി.സി മോട്ടോർ വെഹിക്കിൾ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Last Updated : Jul 12, 2019, 4:50 PM IST

ABOUT THE AUTHOR

...view details