തിരുവനന്തപുരം: കേരളത്തില്‍ മിനിമം ബസ് ചാര്‍ജ് പത്തുരൂപയാക്കാന്‍ ആലോചന. ഇന്നലെ ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയില്‍ പ്രൈവറ്റ് ബസ് ഉടമകളുമായി കോട്ടയത്ത് നടത്തിയ യോഗത്തില്‍ ഇത് സംബന്ധിച്ച് ഏകദേശ ധാരണയായെന്നാണ് വിവരം.
വിവിധ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ഇന്നുമുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരത്തില്‍ നിന്ന് സ്വകാര്യ ബസുകള്‍ പിന്മാറിയത്. അതേസമയം വിദ്യാര്‍ഥികളുടെ യാത്ര നിരക്കില്‍ ഉടന്‍ വര്‍ധനവ് ഉണ്ടായേക്കില്ല. ഇക്കാര്യത്തില്‍ വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമാകും തീരുമാനം.