തിരുവനന്തപുരം: കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ 60 വയസിന് മുകളിലുള്ള പുരുഷ തടവുകാരെയും 50 വയസിന് മുകളിലുള്ള വനിതാ തടവുകാരെയും പരോളില്‍ വിടാന്‍ ഉത്തരവ്. ജയില്‍ വകുപ്പ് മേധാവിയാണ് ഉത്തരവിറക്കിയത്. 30 ദിവസത്തേക്കാണ് പ്രത്യേക പരോള്‍. പോക്‌സോ കേസുകള്‍, കൊലപാതകം, കുടുംബത്തിനകത്തുണ്ടായ സംഭവങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍, മയക്കുമരുന്ന് കേസിലെ പ്രതികള്‍ തുടങ്ങിയവര്‍ക്ക് ഇളവ് നല്‍കില്ല.
പ്രായമായ തടവുകാരെ പരോളില്‍ വിടാന്‍ ഉത്തരവ് - ജയില്‍ വകുപ്പ് മേധാവി
ലോക് ഡൗണിന് മുമ്പ് പരോളില്‍ പോയവര്‍ മടങ്ങിയെത്തുന്നതിനുള്ള സമയം ഏപ്രില്‍ 30 വരെ നീട്ടി.
പ്രായമായ തടവുകാരെ പരോളില്‍ വിടാന്‍ ഉത്തരവ്
ഗര്‍ഭിണികള്‍, പ്രായപൂര്‍ത്തിയായ കുട്ടികളുള്ള വനിതാ തടവുകാര്‍, ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍, മുമ്പ് പരോളില്‍ പോയപ്പോള്‍ വ്യവസ്ഥകള്‍ ലംഘിക്കാതെ മടങ്ങിയെത്തിയവര്‍ എന്നിവര്‍ക്ക് പ്രത്യേക പരോള്‍ അനുവദിക്കും. ശിക്ഷയുടെ മൂന്നില്‍ രണ്ട് ഭാഗം പൂര്‍ത്തിയായവരുടെ കാര്യത്തില്‍ ജയില്‍ വകുപ്പ് മേധാവിയാകും തീരുമാനമെടുക്കുക. ലോക് ഡൗണിന് മുമ്പ് പരോളില്‍ പോയവര്‍ മടങ്ങിയെത്തുന്നതിനുള്ള സമയം ഏപ്രില്‍ 30 വരെ നീട്ടിയിട്ടുണ്ട്.