തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാൻഡ് പ്രതിക്ക് കൊവിഡ് - തിരുവനന്തപുരം:
സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ ഉണ്ടായിരുന്ന വെഞ്ഞാറമൂട് സ്വദേശിക്കാണ് ഞായറാഴ്‌ച രോഗം സ്ഥിരീകരിച്ചത്
![തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാൻഡ് പ്രതിക്ക് കൊവിഡ് covid positive trirvandrum prisoner_covid_positve_ തിരുവനന്തപുരം: റിമാൻഡ് പ്രതിക്കും കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7331769-270-7331769-1590330234565.jpg)
തിരുവനന്തപുരം: ജില്ലയിൽ റിമാൻഡ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ ഉണ്ടായിരുന്ന വെഞ്ഞാറമൂട് സ്വദേശിക്കാണ് ഞായറാഴ്‌ച രോഗം സ്ഥിരീകരിച്ചത്. ഇയാൾ ജയലിലെ ക്വാറന്‍റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്നു. മെയ് 22നാണ് മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ കേസിൽ ഇയാളെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. ജയലിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് വെഞ്ഞറമൂട് സ്റ്റേഷനിലെ സിഐ അടക്കം 20 പൊലീസുകാരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകി. ജയിലിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 12 ഉദ്യോഗസ്ഥർക്കും ക്വാറന്‍റൈൻ നിർദേശിച്ചു. നിരീക്ഷണ കേന്ദ്രത്തിൽ ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന 14 പേരെയും പരിശോധനയ്ക്ക് വിധേയമാക്കാനും തീരുമാനിച്ചു. ജില്ലയിൽ ഇന്ന് 12 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.