തിരുവനന്തപുരം: കൊച്ചി ജല മെട്രോ പദ്ധതി രാജ്യത്തിന് മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ആദ്യത്തെ ജല മെട്രോയുടെ ഉദ്‌ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിച്ചു. കൊച്ചി മെട്രോ വരുന്നതോടെ കൊച്ചിയിലെ ഗതാഗത പ്രശ്‌നത്തിന് ഒരുപരിധിവരെ പരിഹാരമാകും.
'ജല മെട്രോ പദ്ധതി രാജ്യത്തിന് മാതൃക' : കൊച്ചി ഷിപ്പ്‌യാർഡിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി - india first water metro
കൊച്ചി ജല മെട്രോ ഒഴുകിത്തുടങ്ങി. ഇന്ന് സെൻട്രൽ സ്‌റ്റേഡിയത്തിൽ വച്ച് പ്രധാനമന്ത്രി ജല മെട്രോ ഉദ്‌ഘാടനം ചെയ്‌തു

കൊച്ചി ജല മെട്രോ ഉദ്‌ഘാടനം ചെയ്‌തു
വിദൂര പ്രദേശങ്ങളിലുള്ളവർക്ക് വളരെ കുറഞ്ഞ ചെലവിൽ വേഗത്തിൽ എത്താൻ സാധിക്കും. കേരളത്തിൽ നടത്തുന്ന ഇത്തരം പദ്ധതികൾ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയായി മാറും. കൊച്ചി ജല മെട്രോയും ആത്‌മനിർഭർ ഭാരതിന്‍റെ ഭാഗമാണ്. കൊച്ചി ഷിപ്പ്‌യാർഡിനെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.