കേരളം

kerala

ETV Bharat / state

കൊവിഡ് ബാധിച്ച് മരിച്ച വൈദികന്‍റെ സംസ്‌കാരം ഇന്ന്

മലമുകളിലെ ഓർത്തഡോക്‌സ് സഭയുടെ സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കാൻ കഴിയാത്ത സാഹചര്യത്തില്‍ സഭ കണ്ടെത്തി നൽകുന്ന സ്ഥലത്ത് മൃതദേഹം സംസ്‌കരിക്കുമെന്ന് മേയർ കെ.ശ്രീകുമാർ പറഞ്ഞു.

തിരുവനന്തപുരം കൊവിഡ് വാർത്ത  കൊവിഡ് ബാധിച്ച് വൈദികൻ മരിച്ചു  ഓർത്തഡോക്സ് സഭ വൈദികൻ  കൊവിഡ് രോഗിയുടെ സംസ്കാരം വാർത്ത  trivandrum covid news  orthodox father covid death  priest covid death trivandrum  priest covid dead funeral
കൊവിഡ് ബാധിച്ച് മരിച്ച വൈദികന്‍റെ സംസ്‌കാരം ഇന്ന്

By

Published : Jun 4, 2020, 10:43 AM IST

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികന്‍റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. മലമുകളിലെ ഓർത്തഡോക്‌സ് സഭയുടെ സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കാൻ കഴിയാത്ത സാഹചര്യത്തില്‍ സഭ കണ്ടെത്തി നൽകുന്ന സ്ഥലത്ത് മൃതദേഹം സംസ്‌കരിക്കുമെന്ന് മേയർ കെ.ശ്രീകുമാർ പറഞ്ഞു.

സഭക്ക് തിരുവനന്തപരുത്ത് വേറെയും സെമിത്തേരികളുണ്ട്. ഓർത്തഡോക്‌സ് സഭ ബിഷപ്പ് വേറെ സ്ഥലം കണ്ടെത്തി അറിയിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് മതാചാരപ്രകാരം മൃതദേഹം സംസ്‌കരിക്കുമെന്നും മേയർ വ്യക്തമാക്കി. കൊവിഡ് ബാധിച്ച് മരിച്ച ഓർത്തഡോക്‌സ് സഭ വൈദികൻ ഫാ.കെ.ജി വർഗീസിന്‍റെ മൃതദേഹം മലമുകളിലുള്ള സെമിത്തേരിയിൽ സംസ്‌കരിക്കാനാണ് തീരുമാനിച്ചത്. എന്നാൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് സംസ്‌കാരം നടത്താൻ കഴിഞ്ഞില്ല. സ്ഥലത്ത് ശവസംസ്‌കാരം ഉൾപ്പെടെയുള്ളവ നടത്തുന്നതിന് കോടതിയുടെ വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

ABOUT THE AUTHOR

...view details