തിരുവനന്തപുരം: മന്ത്രവാദ ചികിത്സക്കിടെ ബാലികയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ. ചിറയിൻകീഴ് മുടപുരംതെന്നൂർ കോണം ക്ഷേത്രത്തിലെ പൂജാരിയും ചിറയിൻകീഴ് സ്വദേശിയുമായ ശ്രീകുമാർ നമ്പൂതിരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബാലികയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ
ചിറയിൻകീഴ് സ്വദേശി ശ്രീകുമാർ നമ്പൂതിരിയാണ് അറസ്റ്റിലായത്
ബാലികയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ
ക്ഷേത്രവളപ്പിലെ പൂജാരിയുടെ മുറിയിൽ നിന്നും രക്ഷപെട്ട് ഓടിയ പെൺകുട്ടി ബന്ധുക്കളോട് വിവരങ്ങൾ പറയുകയും, തുടർന്ന് പൊലീസിൽ നൽകിയ പരാതിയില്‍ പോക്സോ പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്‌പി സുരേഷിന്‍റെ നിർദ്ദേശാനുസരണം ചിറയിൻകീഴ് ഇൻസ്പെക്‌ടർ രാഹുൽ രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.